Saturday, September 22nd, 2018

ഡല്‍ഹിക്ക് രണ്ടാം തോല്‍വി ; അപ്രതീക്ഷിത വിജയത്തില്‍ രാജസ്ഥാന്‍

ന്യൂഡല്‍ഹി : ഐ പി എല്ലിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി ഡല്‍ഹി നിരാശപ്പെടുത്തി. രാജസ്ഥാനെതിരെ അവസാന ഓവറില്‍ ജയിക്കാന്‍ കേവലം ഒമ്പത് റണ്‍സ് മാത്രം വേണ്ടിയിരുന്ന ഡല്‍ഹി പടിക്കല്‍ കലമുടക്കുകയായിരുന്നു. ആദ്യ രണ്ട് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത വെസ്റ്റ് ഇന്‍ഡീസ് താരം കെവിന്‍ കൂപ്പര്‍ ്‌വസാന ഓവര്‍ എറിയാനെത്തുമ്പോള്‍ അനായാസ വിജയമായിരുന്നു ഡല്‍ഹിയുടെ മനസ്സില്‍. എന്നാല്‍ വെറും മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് കൂപ്പര്‍ ഇന്ദ്രജാലം കാട്ടിയപ്പോള്‍ കൈപ്പിടിയില്‍ നിന്ന് ജയം വഴുതിപ്പോയതിന്റെ നിരാശ ഡല്‍ഹി … Continue reading "ഡല്‍ഹിക്ക് രണ്ടാം തോല്‍വി ; അപ്രതീക്ഷിത വിജയത്തില്‍ രാജസ്ഥാന്‍"

Published On:Apr 6, 2013 | 10:39 pm

ന്യൂഡല്‍ഹി : ഐ പി എല്ലിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി ഡല്‍ഹി നിരാശപ്പെടുത്തി. രാജസ്ഥാനെതിരെ അവസാന ഓവറില്‍ ജയിക്കാന്‍ കേവലം ഒമ്പത് റണ്‍സ് മാത്രം വേണ്ടിയിരുന്ന ഡല്‍ഹി പടിക്കല്‍ കലമുടക്കുകയായിരുന്നു. ആദ്യ രണ്ട് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത വെസ്റ്റ് ഇന്‍ഡീസ് താരം കെവിന്‍ കൂപ്പര്‍ ്‌വസാന ഓവര്‍ എറിയാനെത്തുമ്പോള്‍ അനായാസ വിജയമായിരുന്നു ഡല്‍ഹിയുടെ മനസ്സില്‍. എന്നാല്‍ വെറും മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് കൂപ്പര്‍ ഇന്ദ്രജാലം കാട്ടിയപ്പോള്‍ കൈപ്പിടിയില്‍ നിന്ന് ജയം വഴുതിപ്പോയതിന്റെ നിരാശ ഡല്‍ഹി ആരാധകരില്‍ പ്രകടമായിരുന്നു. രാഹുല്‍ ദ്രാവിഡാണ് മാന്‍ ഓഫ് ദ് മാച്ച്.
166 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധസെഞ്ചുറിയുമായി ഡേവിഡ് വാര്‍ണര്‍ 19ാമത്തെ ഓവറില്‍ രണ്ണൗട്ടായതാണ് ഡല്‍ഹിക്ക് വിനയായത്. ആന്ദ്രേ റസല്‍ (7) ജൊഹാന്‍ ബോത്ത (2), ഉന്‍മുക്ത് ചന്ദ് (23), ക്യാപ്റ്റന്‍ ജയവര്‍ധന (19), ജുനേജ (20) എന്നിവര്‍ക്കും ഡല്‍ഹി നിരയില്‍ തിളങ്ങാനായില്ല. 51 പന്തുകളില്‍ 65 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡും 20 പന്തുകളില്‍ 40 റണ്‍സ് നേടിയ സ്റ്റുവര്‍ട്ട് ബിന്നിയുമാണ് റോയല്‍സിന്റെ രക്ഷകരായത്.

LIVE NEWS - ONLINE

  • 1
    4 mins ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 2
    23 mins ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 3
    27 mins ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

  • 4
    42 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 5
    45 mins ago

    സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

  • 6
    50 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 7
    3 hours ago

    കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി

  • 8
    3 hours ago

    കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി

  • 9
    3 hours ago

    രഞ്ജിത് ജോണ്‍സണ്‍ വധം; പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും