ചിത്രീകരണത്തിനിടെ രജനീകാന്തിന് പരിക്കേറ്റു

Published:December 4, 2016

Rajani as and in Kabali Image Full

 

 

 

 

 
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് സിനിമാ ചിത്രീകരണത്തിനിടെ വീണു പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ശങ്കര്‍ സംവിധായകനായ എന്തിരന്‍ രണ്ടാം ഭാഗമായ 2.0 യുടെ ചിത്രീകരണം ചെന്നൈ കേളമ്പാക്കത്തെ ഈസ്റ്റ് കോസ്റ്റ് റോഡിലെ ചെട്ടിനാട് ഹെല്‍ത്ത് സിറ്റിയില്‍ നടക്കുന്നതിനിടയിലാണ് പരിക്കേറ്റത്. ചിത്രീകരണത്തിനിടെ പടിക്കെട്ടില്‍ നിന്നു വീണ് താരത്തിന്റെ വലതുകാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും രജനീകാന്തിന് വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.