Saturday, January 20th, 2018

സ്‌റ്റൈല്‍ മന്നന്‍ സിനിമയോട് വിടപറയുന്നോ..?

കാല, എന്തിരന്‍ 2.0 എന്നിവയാണ് രജനികാന്തിന്റെ പുറത്തിറങ്ങാനുള്ള തമിഴ് സിനിമകള്‍.

Published On:Jan 10, 2018 | 10:53 am

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് സിനിമാ ജിവിതം അവസാനിപ്പിക്കുന്നു.പുറത്തിറങ്ങാനിരിക്കുന്ന മുന്നോളം ചിത്രങ്ങളോടെ തന്റെ സിനിമാ ജീവിതം അവസാനിക്കുമെന്ന് അദ്ദേഹം തന്നെ പരോക്ഷമായി സുചിപ്പിച്ചിരുന്നതായി രജിനിയുടെ അടുത്ത സുഹൃത്തുക്കള്‍ തന്നെ വ്യക്തമാക്കുന്നു. രജനിയെ കേന്ദ്ര കഥാരാത്രമാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം ഒരു പക്ഷെ തമിഴതം അടക്കിവാണ താര രാജാവിന്റെ അവസാനത്തെ ചിത്രമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാഷ്ട്രീയം പ്രമേയമാക്കി ചിത്രീകരിക്കുന്ന സിനിമ തലൈവറുടെ രാഷ്ട്രീയ ചുവട് വെയ്പ്പിന് സഹായകരമായ രീതിയിലായിരിക്കും അണിയിച്ചൊരുക്കുക. ദളിതിന് വേണ്ടി സംസാരിക്കുന്ന ചിത്രവുമായിരിക്കും ഇത്. കൃത്യമായ രാഷ്ട്രീയ പരാമര്‍ശങ്ങളും ചിത്രത്തിലുണ്ടായിരിക്കുമെന്ന് നേരത്തെ മധുരയിലെ ഒരു ചടങ്ങില്‍ രഞ്ജിത് വ്യക്തമാക്കിയിരുന്നു.
തമിഴ് ചിത്രമായിരിക്കുമെങ്കിലും മുംബൈ പശ്ചാത്തലമുള്ളതിനാല്‍ ചില സംഭാഷണങ്ങള്‍ മറാത്തിയിലും ഹിന്ദിയിലുമായിരിക്കും. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
കാല, എന്തിരന്‍ 2.0 എന്നിവയാണ് രജനികാന്തിന്റെ പുറത്തിറങ്ങാനുള്ള തമിഴ് സിനിമകള്‍. പേരിടാത്ത രാഷ്ട്രീയ ചിത്രത്തിലൂടെ ദളിത് രാഷ്ട്രീയം മുന്നോട്ടുവെച്ച് തന്നിലെ രാഷ്ട്രീയക്കാരന് കൂടുതല്‍ മിഴിവേകുക എന്നതാണ് ഈ സിനിമയിലൂടെ ഉദ്ദേശിക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ അവസാനിക്കുകയും പാ രഞ്ജിത്ത് ഇതിന്റെ തിരക്കഥാ ജോലികള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക.

 

 

LIVE NEWS - ONLINE

  • 1
    53 mins ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 2
    2 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 3
    3 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 4
    15 hours ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 5
    16 hours ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 6
    17 hours ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 7
    20 hours ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 8
    23 hours ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം

  • 9
    23 hours ago

    ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു