Friday, April 26th, 2019

രജനിയുടെ ‘കാലാ’ സിനിമ മോഷണമെന്ന് പരാതി

        ചെന്നൈ: രജനികാന്തിന്റെ പുതിയ സിനിമ ‘കാലാ’യുടെ പേരും തിരക്കഥയും മോഷ്ടിച്ചതാണെന്ന് പരാതി. ചെന്നൈ കരപ്പാക്കം ഭാരതി സാലൈ സ്വദേശിയായ തിരക്കഥാകൃത്ത് രാജശേഖരന്‍ (നാഗരാജ്) ആണ് പോലീസില്‍ പരാതി നല്‍കിയത്. കാലാകരികാലന്‍ എന്ന പേരിലുള്ള സിനിമയാണ് മോഷ്ിച്ച് പുതിയ രൂപത്തിലാക്കിയതത്രെ. സിനിമയുടെ വ്യക്തമായ വിവരങ്ങള്‍ രജനീകാന്തിനും രജനി ഫാന്‍സ് ക്ലബ് മാനേജര്‍ സത്യ നാരായണനും അറിവുള്ളതാണെന്നും പരാതിയില്‍ അവകാശപ്പെടുന്നു. കരികാലന്‍ ചോള രാജാവിനെ ആസ്പദമാക്കിയുള്ള സിനിമ ഇടക്കുവെച്ച് ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ രജനിയെ കേന്ദ്ര … Continue reading "രജനിയുടെ ‘കാലാ’ സിനിമ മോഷണമെന്ന് പരാതി"

Published On:May 31, 2017 | 8:15 am

Kaala Rajinikanth Movie Full

 

 

 

 

ചെന്നൈ: രജനികാന്തിന്റെ പുതിയ സിനിമ ‘കാലാ’യുടെ പേരും തിരക്കഥയും മോഷ്ടിച്ചതാണെന്ന് പരാതി. ചെന്നൈ കരപ്പാക്കം ഭാരതി സാലൈ സ്വദേശിയായ തിരക്കഥാകൃത്ത് രാജശേഖരന്‍ (നാഗരാജ്) ആണ് പോലീസില്‍ പരാതി നല്‍കിയത്.
കാലാകരികാലന്‍ എന്ന പേരിലുള്ള സിനിമയാണ് മോഷ്ിച്ച് പുതിയ രൂപത്തിലാക്കിയതത്രെ. സിനിമയുടെ വ്യക്തമായ വിവരങ്ങള്‍ രജനീകാന്തിനും രജനി ഫാന്‍സ് ക്ലബ് മാനേജര്‍ സത്യ നാരായണനും അറിവുള്ളതാണെന്നും പരാതിയില്‍ അവകാശപ്പെടുന്നു. കരികാലന്‍ ചോള രാജാവിനെ ആസ്പദമാക്കിയുള്ള സിനിമ ഇടക്കുവെച്ച് ഉപേക്ഷിക്കുകയായിരുന്നു.
ഇതിനിടെ രജനിയെ കേന്ദ്ര കഥാപാത്രമാക്കി മരുമകന്‍ ധനുഷിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനി ഇതേ പ്രമേയത്തില്‍ സിനിമ പ്രഖ്യാപിച്ചത് നിരാശപ്പെടുത്തിയെന്ന് രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കബാലിക്ക് ശേഷം പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലായുടെ ഷൂട്ടിങ് കഴിഞ്ഞദിവസം മുംബൈയില്‍ തുടങ്ങി. മുമ്പ് രജനി നായകനായ ‘ലിംഗ’യുടെ കഥയും മോഷ്ടിച്ചതാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ കെ.ആര്‍. രവി രത്‌നം എന്നയാള്‍ പരാതി നല്‍കിയിരുന്നു.

LIVE NEWS - ONLINE

  • 1
    1 min ago

    ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

  • 2
    3 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 3
    5 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 4
    6 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 5
    7 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 6
    7 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 7
    8 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 8
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി