Tuesday, November 20th, 2018

ഓഖി ദേശീയ ദുരന്തമല്ല: രാജ്‌നാഥ് സിംഗ്

432 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തില്‍ 74 പേര്‍ മരിച്ചു. 215 പേരെ ഇനിയും കണ്ടെത്താനുണ്ട്.

Published On:Dec 22, 2017 | 4:45 pm

ന്യൂഡല്‍ഹി: ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനകില്ലെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ലോക് സഭയില്‍. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. എന്നാല്‍ ഓഖി ഗൗരവമേറിയ ദുരന്തമാണ്. കേന്ദ്രം നവംബര്‍ 28ന് 12 മണിക്ക് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഴക്കടലില്‍ മത്‌സ്യബന്ധനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ബുദ്ധിമുട്ടുണ്ട്.
700 നോട്ടിക്കല്‍ മൈല്‍ വരെ ചെന്ന് പ്രതിരോധ സേന തെരച്ചില്‍ നടത്തിയിട്ടുണ്ട്. 18കപ്പലുകള്‍ ഇപ്പോഴും തെരച്ചില്‍ തുടരുന്നു. കൂടാതെ കേന്ദ്ര സേനകള്‍ സാധ്യമായ സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. 432 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തില്‍ 74 പേര്‍ മരിച്ചു. 215 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.
പാര്‍ലമെന്റില്‍ നടക്കുന്ന ഓഖി ദുരന്തവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 

 

LIVE NEWS - ONLINE

  • 1
    19 mins ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    2 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    4 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    6 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    7 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    8 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    8 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    9 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    9 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി