Sunday, September 23rd, 2018

മഴക്കെടുതിക്കിടെ കവര്‍ച്ച; കമിതാക്കള്‍ അറസ്റ്റില്‍

വീടിന്റെ പിന്‍ഭാഗത്തുള്ള ജനല്‍ അഴി മുറിച്ചുമാറ്റിയാണ് മോഷണം നടത്തിയത്.

Published On:Jul 24, 2018 | 10:27 am

പത്തനംതിട്ട: താമസസ്ഥലത്ത് വെള്ളം കയറിയതിനാല്‍ ദുരിതാശ്വാസക്യാമ്പിലേക്ക് താമസം മാറ്റിയ വീട്ടുകാരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതിന് കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കനത്ത മഴ കാരണം താഴത്തെ നിലയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആറാട്ടുപുഴ കാവുംമുക്കത്ത് വീട്ടില്‍ മാത്യുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറ്റിയിരുന്നു.
ഇതേവീട്ടില്‍ മുകളിലത്തെ നിലയില്‍ വാടകക്ക് താമസമാക്കിയ ബിനിജയും കാമുകന്‍ റിജു വര്‍ഗീസുമാണ് മോഷണം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ക്യാമ്പിലേക്ക് മാറുന്നതിന് മുന്‍പ് 30 പവനോളം സ്വര്‍ണാഭരണം വീട്ടില്‍ തന്നെ സുരക്ഷിതമാക്കി വച്ചിരുന്നു. അടുത്ത ദിവസം ആഭരണങ്ങള്‍ വച്ചിരുന്ന സ്ഥലം പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംശയത്തെത്തുടര്‍ന്ന് വാടകക്കാരിയായ ബിനിജയെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ സൂചനകള്‍ ലഭിച്ചത്. പിന്നീട് ഇവരുടെ വീട് എടുത്ത് നല്‍കിയ റിജുവിനെയും ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ വിശദാംശം പോലീസിന് ലഭിക്കുന്നത്.
വീടിന്റെ പിന്‍ഭാഗത്തുള്ള ജനല്‍ അഴി മുറിച്ചുമാറ്റിയാണ് മോഷണം നടത്തിയത്. വിദേശത്ത് ജോലിചെയ്യുന്ന കോടുകുളഞ്ഞി സ്വദേശിയുടെ ഭാര്യയാണ് ബിനിജ. ഇവര്‍ക്ക് ഈ വീട് വാടകയ്ക്ക് എടുത്തു നല്‍കിയതും റിജുവാണ്. ഇയാള്‍ ഓട്ടോ ഡ്രൈവറാണ്. ഇരുവരെയും പോലീസ് റിമാന്റ് ചെയ്തു.

 

LIVE NEWS - ONLINE

  • 1
    7 mins ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 2
    12 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 3
    13 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 4
    16 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 5
    18 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 6
    18 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 7
    18 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 8
    21 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 9
    21 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി