Friday, November 16th, 2018

കായംകുളത്ത് ഉണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശം

ആലപ്പുഴ: ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് ലക്ഷങ്ങളുടെ നാശനഷ്ടം. വീടുകള്‍ക്ക് മുകളിലും വൈദ്യുതി ലൈനിലും മരങ്ങള്‍ പിഴുത് വീഴുകയും കൃഷികള്‍ക്ക് നാശം സംഭവിയ്ക്കുകയും പലയിടത്തും വൈദ്യുതി വിതരണം തകരാറിലാകുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നഗരത്തിന് കിഴക്കും കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ പുള്ളിക്കണക്ക്, സൗത്ത് മങ്കുഴി പ്രദേശങ്ങളിലുമാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. പുള്ളിക്കണക്ക് മുല്ലോലില്‍ മുരളീധരന്റെ വീടിന്റെ മതിലും അഞ്ച് വൈദ്യുതി തൂണും ആഞ്ഞിലിമരം വീണ് തകര്‍ന്നു. മരോട്ടിമുട്ടില്‍ ബാലകൃഷ്ണന്റെ പറമ്പിലെ മരങ്ങള്‍ കാറ്റില്‍ കടപുഴകി വീണു. … Continue reading "കായംകുളത്ത് ഉണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശം"

Published On:Jun 9, 2018 | 8:03 am

ആലപ്പുഴ: ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് ലക്ഷങ്ങളുടെ നാശനഷ്ടം. വീടുകള്‍ക്ക് മുകളിലും വൈദ്യുതി ലൈനിലും മരങ്ങള്‍ പിഴുത് വീഴുകയും കൃഷികള്‍ക്ക് നാശം സംഭവിയ്ക്കുകയും പലയിടത്തും വൈദ്യുതി വിതരണം തകരാറിലാകുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നഗരത്തിന് കിഴക്കും കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ പുള്ളിക്കണക്ക്, സൗത്ത് മങ്കുഴി പ്രദേശങ്ങളിലുമാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. പുള്ളിക്കണക്ക് മുല്ലോലില്‍ മുരളീധരന്റെ വീടിന്റെ മതിലും അഞ്ച് വൈദ്യുതി തൂണും ആഞ്ഞിലിമരം വീണ് തകര്‍ന്നു. മരോട്ടിമുട്ടില്‍ ബാലകൃഷ്ണന്റെ പറമ്പിലെ മരങ്ങള്‍ കാറ്റില്‍ കടപുഴകി വീണു. തെക്കേമങ്കുഴിയില്‍ മരം വീണ് രണ്ട് 11 കെവി തൂണുകള്‍ ഒടിഞ്ഞു വീണു. കൊപ്രാപ്പുരക്ക് സമീപവും മരം വീണ് നാശനഷ്ടം ഉണ്ടായി. ശക്തമായ കാറ്റും മരങ്ങള്‍ വീഴുന്ന ശബ്ദവും കേട്ടാണ് പലരും ഉണര്‍ന്നത്. ഭയചികതരായി പുറത്തേക്ക് ഓടി. പുലര്‍ച്ചെയായതിനാല്‍ അത്യാഹിതം ഒഴിവായി.

LIVE NEWS - ONLINE

  • 1
    35 mins ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    2 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    3 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    5 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    8 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    9 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    10 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    10 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    11 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം