Thursday, April 18th, 2019

മഴ കുറഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇടുക്കി ഡാമിലെ ജലനിരപ്പ് പൂര്‍ണസംഭരണശേഷിയിലേക്ക് അടുക്കുകയാണ്.

Published On:Aug 17, 2018 | 9:38 am

കൊച്ചി: സംസ്ഥാനത്തെ വലച്ച മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇന്നും തുടരുന്നു. പോലീസ്, ദുരന്ത നിവാരണ സേന, നാവിക സേന, സൈന്യം, അഗ്‌നിശമനസേന, മത്‌സ്യബന്ധന തൊഴിലാളികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലേക്കും പ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനായിട്ടില്ല. കൊച്ചിയിലും ചാലക്കുടിയിലും ആലുവയിലും പത്തനംതിട്ടയിലുമായി ഭക്ഷണവും ശുദ്ധജലവും ഇല്ലാതെ നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്.
അതേസമയം കൂടുതല്‍ സമഗ്രമായി രാവിലെ അഞ്ചുമണിയോടെ കൊച്ചിയിലടക്കം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വീടും കെട്ടിടങ്ങളും മുങ്ങുന്ന തരത്തില്‍ വെള്ളം ഉയരുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. ഹെലികോപ്റ്ററുകളും ബോട്ടുകളുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിനുണ്ടെങ്കിലും അതൊന്നും മതിയാകാത്ത അവസ്ഥയാണുള്ളത്. അതിനിടെ ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയെന്ന വാര്‍ത്തകളും വരുന്നുണ്ട്. ചാലക്കുടി പുഴയുടെ തീരത്ത് അത്താണി കടക്കന്‍ കടവ് റോഡിനു സമീപം 70 ഓളം പേര്‍ താമസിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയും ഏഴുപേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ മറ്റൊരുകെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ചാലക്കുടി ടൗണ്‍ പൂര്‍ണമായും മുങ്ങുന്ന അവസ്ഥയിലാണ്. ഇവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളും മുങ്ങുന്ന നിലയിലാണ്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ആശങ്കകള്‍ ഇരട്ടിയാക്കി ഇടുക്കി ഡാമിലെ ജലനിരപ്പ് പൂര്‍ണസംഭരണശേഷിയിലേക്ക് അടുക്കുകയാണ്. പ്രദേശത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ് 2402.20 അടിയിലെത്തിയിരിക്കുകയാണ്. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി.
നിലവില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. പെരിയാറിന്റേയും ചാലക്കുടിപ്പുഴയുടേയും തീരത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. ചാലക്കുടി നഗരം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പത്തനംതിട്ടയിലെ റാന്നിയടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. എന്നാല്‍ മഴ മാറി നില്‍ക്കുന്നുണ്ട്. ചെറിയ തോതില്‍ ജലനിരപ്പ് കുറഞ്ഞതും ആശ്വസം പകരുന്നുണ്ട്. പമ്പയിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും അച്ചന്‍കോവില്‍ കരകവിഞ്ഞൊഴുകുകയാണ്. അതേസമയം, മഴ അടുത്ത ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് മുന്നറിയിപ്പുണ്ട്.

 

LIVE NEWS - ONLINE

 • 1
  5 hours ago

  എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

 • 2
  7 hours ago

  മോദിയുടെ വാഗ്ദാനങ്ങള്‍ ഉള്ള് പൊള്ളയായ മുളപോലെയാണെന്ന് നവജ്യോത് സിങ് സിദ്ദു

 • 3
  10 hours ago

  വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

 • 4
  10 hours ago

  രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

 • 5
  11 hours ago

  ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

 • 6
  12 hours ago

  സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

 • 7
  13 hours ago

  പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

 • 8
  13 hours ago

  പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

 • 9
  13 hours ago

  മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്