Wednesday, October 16th, 2019

കലിപ്പടങ്ങാതെ…

ഇന്ന് ആറുപേര്‍ മരിച്ചു, നിരവധി പേരെ കാണാതായി, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

Published On:Aug 9, 2019 | 9:25 am

കണ്ണൂര്‍: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കോട്ടയം എന്നീ ജില്ലകളില്‍ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ തുടരുകയാണ്. മഴക്കെടുതിയില്‍ ഇതുവരെ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
മഴക്കെടുതിയില്‍ ഇന്ന് സംസ്ഥാനത്ത് ആറു പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. മലപ്പുറം എടവണ്ണ കുണ്ടുതോടില്‍ വീട് തകര്‍ന്ന് നാലു മരിച്ചു. കുണ്ടുതോട് സ്വദേശി ഉനൈസ്, സന, നുസ്രത്ത്, ശനില്‍ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മാക്കൂര്‍, മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. വയനാട് മേപ്പാടി ചൂരല്‍മല പുത്തുമലയില്‍ ആറിടത്ത് ഉരുള്‍പൊട്ടലുണ്ടായി. എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സും കന്റീനും മണ്ണിനടയിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു.സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വടകര വിലങ്ങാടില്‍ ഉരുള്‍പൊട്ടി നാലുപേരെ കാണാതായി. മൂന്നു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ 110 സെന്റീമീറ്റര്‍ ഉയര്‍ത്തി.ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പ്പൊട്ടി. പാലായും കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയില്‍. മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, മണിമലയാര്‍ എന്നീ നദികള്‍ കരകവിഞ്ഞൊഴുകുന്നു.
ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയാനാണ് സാധ്യത. ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെപലഭാഗങ്ങളും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുംകാരണം ഒറ്റപ്പെട്ടനിലയിലാണ്.

 

 

LIVE NEWS - ONLINE

  • 1
    24 mins ago

    ശബരിമലയില്‍ പോകുന്നവരില്‍ ഏറെയും കമ്മ്യൂണിസ്റ്റുകാര്‍: കോടിയേരി

  • 2
    27 mins ago

    ബി ജെ പിയെ തോല്‍പ്പിക്കാന്‍ മതേതര വിശ്വാസികള്‍ ഒന്നിക്കണം: കുഞ്ഞാലിക്കുട്ടി

  • 3
    51 mins ago

    നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

  • 4
    52 mins ago

    നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

  • 5
    54 mins ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 6
    1 hour ago

    തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

  • 7
    1 hour ago

    പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

  • 8
    1 hour ago

    ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

  • 9
    2 hours ago

    സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു