Friday, February 22nd, 2019

ടിക്കറ്റ് റീഫണ്ട് നിബന്ധനകള്‍ റെയില്‍വെ കര്‍ശനമാക്കി

ന്യൂഡല്‍ഹി : ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയാല്‍ പണം തിരികെ നല്‍കുന്നതിനുള്ള നിയമങ്ങള്‍ റെയില്‍വെ കര്‍ശനമാക്കി. യാത്രക്ക് 24 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ ഇനി മുതല്‍ മുഴുവന്‍ തുകയും തിരികെ അവകാശപ്പെടാന്‍ കഴിയില്ല. യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് യാത്ര റദ്ദ് ചെയ്താല്‍ മാത്രമേ ഇനി മുഴുവന്‍ തുകയും തിരികെ ലഭിക്കുകയുള്ളൂ. ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുകള്‍ കൂടിയ വിലക്ക് മറിച്ചു വില്‍ക്കുന്നത് തടയാനും വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റിനെ കുറിച്ച് അറിയാന്‍ കൂടുതല്‍ … Continue reading "ടിക്കറ്റ് റീഫണ്ട് നിബന്ധനകള്‍ റെയില്‍വെ കര്‍ശനമാക്കി"

Published On:Jun 26, 2013 | 10:45 am

TRAINന്യൂഡല്‍ഹി : ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയാല്‍ പണം തിരികെ നല്‍കുന്നതിനുള്ള നിയമങ്ങള്‍ റെയില്‍വെ കര്‍ശനമാക്കി. യാത്രക്ക് 24 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ ഇനി മുതല്‍ മുഴുവന്‍ തുകയും തിരികെ അവകാശപ്പെടാന്‍ കഴിയില്ല. യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് യാത്ര റദ്ദ് ചെയ്താല്‍ മാത്രമേ ഇനി മുഴുവന്‍ തുകയും തിരികെ ലഭിക്കുകയുള്ളൂ. ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുകള്‍ കൂടിയ വിലക്ക് മറിച്ചു വില്‍ക്കുന്നത് തടയാനും വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റിനെ കുറിച്ച് അറിയാന്‍ കൂടുതല്‍ സമയം ലഭിക്കാനുമാണ് ഈ മാറ്റം റെയില്‍വെ വരുത്തിയിട്ടുള്ളത്. പുതിയ നിബന്ധനകള്‍ ജൂലായ് ഒന്നു മുതല്‍ നിലവില്‍ വരും.
യാത്രക്ക് ആറുമണിക്കൂര്‍ മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ മാത്രമേ ഇനി മുതല്‍ 75 ശതമാനം റീഫണ്ട് ലഭിക്കുകയുള്ളൂ. നിലവില്‍ ഇത് എട്ടുമണിക്കൂര്‍ മുമ്പെയായിരുന്നു. കൂടാതെ നിലവില്‍ തീവണ്ട് യാത്ര പുറപ്പെട്ട് മൂന്ന് മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദു ചെയ്താല്‍ മാത്രമേ പണം തിരികെ ലഭിക്കുകയുള്ളൂ. ഇത് രണ്ട് മണിക്കൂറായാണ് പുതിയ ഉത്തരവില്‍ ചുരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ റദ്ദു ചെയ്യപ്പെടുന്ന ടിക്കറ്റുകള്‍ക്ക് മിനിമം നിരക്കിന്റെ അടിസ്ഥാനത്തില്‍ അമ്പതു ശതമാനം ചാര്‍ജ് ഈടാക്കും. നിലവില്‍ 500 കിലോമീറ്ററിന് മുകളിലുള്ള യാത്രക്ക് ടിക്കറ്റ് റദ്ദു ചെയ്യാനുള്ള സമയപരിധി 12 മണിക്കൂറാണ്. ഇത് പുതിയ ഉത്തരവില്‍ എല്ലാ യാത്രക്കും രണ്ടുമണിക്കൂറായാണ് നിജപ്പെടുത്തിയിരിക്കുന്നത്. സമരമോ മറ്റ് അപ്രതീക്ഷിത കാരണങ്ങളോ കൊണ്ട് യാത്ര റദ്ദായാല്‍ 10 ദിവസത്തിനുള്ളില്‍ ടിക്കറ്റ് സമര്‍പ്പിച്ച് തുക തിരികെ വാങ്ങണമെന്നാണ് പുതിയ നിര്‍ദ്ദേശം. നിലവില്‍ ഇത് 90 ദിവസമാണ്.
1998ല്‍ നടപ്പിലാക്കിയ റെയില്‍വെ പാസഞ്ചേഴ്‌സ്(ക്യാന്‍സലേഷന്‍ ഓഫ് ടിക്കറ്റ് ആന്റ് റീഫണ്ട് ഓഫ് ഫെയര്‍) റൂള്‍സ് ഇതുവരെ ഭേദഗതികള്‍ വരുത്തിയിട്ടില്ലെന്നതാണ് പുതിയ ഉത്തരവ് ഇറക്കാന്‍ കാരണമെന്ന് റെയില്‍വെ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ റെയില്‍വെയില്‍ പല മാറ്റങ്ങളും വന്നെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

LIVE NEWS - ONLINE

  • 1
    21 mins ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 2
    3 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 4
    5 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 5
    5 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 6
    7 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 7
    7 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 8
    7 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

  • 9
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി