Thursday, September 20th, 2018

ട്രാക്മാന്റെ സാഹസികത വന്‍ ട്രെയിനപകടം ഒഴിവാക്കി

      പാലക്കാട്: റയില്‍പാളത്തിനു വിള്ളല്‍ സംഭവിച്ചത് കണ്ടു റയില്‍വേ ട്രാക്ക്മാന്‍ സാഹസികമായി ഇടപെട്ടത് വന്‍ ട്രെയിന്‍നപകടം ഒഴിവാക്കി. ഈറോഡ് റെയില്‍വേ സ്‌റ്റേഷനു സമീപം രംഗംപാളയത്താണ് സംഭവം. ഈറോഡ് റയില്‍വേ സ്‌റ്റേഷനിലെ ട്രാക്ക്മാനായ ഗുരുസ്വാമി രംഗംപാളയം കെകെ നഗര്‍ പകുതിയില്‍ ട്രാക്ക് പരിശോധനസമയത്ത് ട്രാക്കില്‍ വന്‍ വിള്ളല്‍ സംഭവിച്ചത് ശ്രദ്ധയില്‍പെട്ടു. ഉടന്‍ തന്നെ സ്‌റ്റേഷനിലേക്കു അറിയിച്ചെങ്കിലും ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ടിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ ശബ്ദം കേട്ട് ജീവനക്കാരനായ ഗുരുസ്വാമി ചുവന്ന കൊടികാട്ടികൊണ്ട് … Continue reading "ട്രാക്മാന്റെ സാഹസികത വന്‍ ട്രെയിനപകടം ഒഴിവാക്കി"

Published On:Feb 1, 2014 | 12:35 pm

Rangapalayam Erod KK Nagar Railway Gate Map Full

 

 

 

പാലക്കാട്: റയില്‍പാളത്തിനു വിള്ളല്‍ സംഭവിച്ചത് കണ്ടു റയില്‍വേ ട്രാക്ക്മാന്‍ സാഹസികമായി ഇടപെട്ടത് വന്‍ ട്രെയിന്‍നപകടം ഒഴിവാക്കി. ഈറോഡ് റെയില്‍വേ സ്‌റ്റേഷനു സമീപം രംഗംപാളയത്താണ് സംഭവം.
ഈറോഡ് റയില്‍വേ സ്‌റ്റേഷനിലെ ട്രാക്ക്മാനായ ഗുരുസ്വാമി രംഗംപാളയം കെകെ നഗര്‍ പകുതിയില്‍ ട്രാക്ക് പരിശോധനസമയത്ത് ട്രാക്കില്‍ വന്‍ വിള്ളല്‍ സംഭവിച്ചത് ശ്രദ്ധയില്‍പെട്ടു. ഉടന്‍ തന്നെ സ്‌റ്റേഷനിലേക്കു അറിയിച്ചെങ്കിലും ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ടിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ ശബ്ദം കേട്ട് ജീവനക്കാരനായ ഗുരുസ്വാമി ചുവന്ന കൊടികാട്ടികൊണ്ട് ട്രെയിന്‍ വരുന്ന ദിശയിലേക്കു ഓടി.
ഇതു കണ്ടു സംശയം തോന്നിയ എന്‍ജിന്‍ ഡ്രൈവര്‍ 200 മീറ്റര്‍ അകലെ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പിന്നീട് സ്‌റ്റേഷനില്‍ നിന്നു ജീവനക്കാരെത്തി ട്രാക്കില്‍ വിള്ളല്‍ ശരിയാക്കിയതിനു ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. തണുപ്പുകാലത്ത് ട്രാക്കുകള്‍ ചുരുങ്ങായും വിള്ളല്‍ സംഭവിക്കാറുമുണ്ട്. അതിനാല്‍ ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ 10 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കുന്നതിനു എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    11 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    13 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    15 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    17 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    18 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    19 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    21 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    21 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു