8 വര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന അനീഷിന് രണ്ടര വര്‍ഷം മുമ്പാണ് കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
8 വര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന അനീഷിന് രണ്ടര വര്‍ഷം മുമ്പാണ് കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
പത്തനംതിട്ട: ശ്രീനഗറില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയില്‍ തീവണ്ടിയില്‍വെച്ച് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. മണ്ണടി ആര്‍ദ്ര ഭവനില്‍ വി. അനീഷ്കുമാറി (37)ന്റെ മൃതദേഹമാണ് മധ്യപ്രദേശിലെ റെയില്‍പാളത്തില്‍ കണ്ടെത്തിയത്. കേരള എക്സ് പ്രസില്‍ എ.സി കമ്പാര്‍ട്ടുമെന്റില്‍ നിന്നാണ് അനീഷ്കുമാറിനെ കാണാതായത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കരസേനയില്‍ നായികായി ജമ്മു കശ്മീരില്‍ സേവനം അനുഷ്ഠിച്ച അനീഷ്കുമാറിന് കഴിഞ്ഞ മൂന്നിനായിരുന്നു നാട്ടിലേക്ക് പോകാന്‍ അവധി ലഭിച്ചത്. നാലിന് പകല്‍ 11ന് ട്രെയിനില്‍ ചെങ്ങന്നൂരിലേക്ക് യാത്ര തിരിച്ചു. അന്ന് രാത്രി 7.45ന് ഭാര്യയുമായി ഫോണില്‍ അനീഷ് സംസാരിച്ചിരുന്നു. പിന്നീട് വിളികളൊന്നും വന്നില്ല. കൂടെ സഞ്ചരിച്ച കോയമ്പത്തൂര്‍ സ്വദേശി ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ സീറ്റില്‍ അനീഷിനെ കണ്ടില്ല. തുടര്‍ന്ന് ബാഗ് തുറന്ന് വീട്ടിലെ ഫോണ്‍ നമ്പര്‍ എടുത്തശേഷം കമ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന മലയാളിയെ കൊണ്ട് അനീഷിന്റെ വീട്ടിലേക്ക് വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ചെങ്ങന്നൂരില്‍ എത്തുകയാണെങ്കില്‍ അനീഷിന്റെ ബാഗും മറ്റു സാധനങ്ങളും കൊണ്ടുവരാമെന്ന് ഇയാള്‍ അറിയിച്ചതോടെ വീട്ടുകാര്‍ വ്യാഴാഴ്ച ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി സാധനങ്ങള്‍ ഏറ്റുവാങ്ങി. അവിടെ ആര്.പി.എഫില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അനീഷ്കുമാര്‍ സഞ്ചരിച്ച എ.സി കമ്പാര്‍ട്ട്മെന്റില്‍ സൈനികര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. 18 വര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന അനീഷിന് രണ്ടര വര്‍ഷം മുമ്പാണ് കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടിലെത്തിയിരുന്നു.