Tuesday, April 23rd, 2019

ഫോര്‍മാലിന്‍; റെയില്‍വേ സ്‌റ്റേഷനില്‍ മിന്നല്‍ പരിശോധന

കൊല്ലം: ട്രെയിന്‍ മാര്‍ഗം കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ സാന്നിദ്ധ്യമുണ്ടെന്ന സംശയത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തി. സുരക്ഷാ അസി. കമ്മിഷണര്‍ കെ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഈ സമയം സ്‌റ്റേഷനിലെത്തിയ നാല് ട്രെയിനുകളില്‍ മൂന്നെണ്ണത്തിലും തമിഴ്‌നാട്ടില്‍ നിന്ന് കൊല്ലത്തെ വിപണിയിലേക്ക് കൊണ്ടുവന്ന കരിമീനുകളുണ്ടായിരുന്നു. പ്രത്യേക കിറ്റുപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ സാന്നിദ്ധ്യം കണ്ടെത്താനായില്ല. കൂടുതല്‍ പരിശോധനക്കായി മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകളിലും മത്സ്യ … Continue reading "ഫോര്‍മാലിന്‍; റെയില്‍വേ സ്‌റ്റേഷനില്‍ മിന്നല്‍ പരിശോധന"

Published On:Jul 11, 2018 | 8:00 am

കൊല്ലം: ട്രെയിന്‍ മാര്‍ഗം കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ സാന്നിദ്ധ്യമുണ്ടെന്ന സംശയത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തി. സുരക്ഷാ അസി. കമ്മിഷണര്‍ കെ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഈ സമയം സ്‌റ്റേഷനിലെത്തിയ നാല് ട്രെയിനുകളില്‍ മൂന്നെണ്ണത്തിലും തമിഴ്‌നാട്ടില്‍ നിന്ന് കൊല്ലത്തെ വിപണിയിലേക്ക് കൊണ്ടുവന്ന കരിമീനുകളുണ്ടായിരുന്നു. പ്രത്യേക കിറ്റുപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ സാന്നിദ്ധ്യം കണ്ടെത്താനായില്ല. കൂടുതല്‍ പരിശോധനക്കായി മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകളിലും മത്സ്യ വിപണികളിലും പരിശോധന കര്‍ശനമാക്കിയതോടെ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം കേരളത്തിലേക്ക് ഇപ്പോള്‍ കൊണ്ടുവരുന്നില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വിലയിരുത്തല്‍.

LIVE NEWS - ONLINE

  • 1
    1 hour ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 2
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 3
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 4
    17 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 5
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 6
    19 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 7
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 8
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 9
    23 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്