Wednesday, February 20th, 2019

ഓണ്‍ലൈന്‍ ടാക്‌സികള്‍ തടസ്സപ്പെടുത്തിയാല്‍ റെയില്‍വെയുടെ കര്‍ശന നടപടി

      കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സികള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ റെയില്‍വെയുടെ മുന്നറിയിപ്പ്. റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ തടസ്സപ്പെടുത്തുന്ന ഓട്ടോകള്‍ക്കും ടാക്‌സികള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന ദക്ഷിണ റെയില്‍വേയുടെ മുന്നറിയിപ്പുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചു. ഏതാനും മാസത്തിനിടെ മൂന്ന് തവണയാണ് എറണാകുളം സൗത്ത്, നോര്‍ത്ത് സ്‌റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡുകള്‍ ജില്ലയിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ സ്ഥാപിച്ചതെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ഇത് ബാധകമാണ്. … Continue reading "ഓണ്‍ലൈന്‍ ടാക്‌സികള്‍ തടസ്സപ്പെടുത്തിയാല്‍ റെയില്‍വെയുടെ കര്‍ശന നടപടി"

Published On:Feb 22, 2017 | 8:01 am

Online Taxi Image Full

 

 

 

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സികള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ റെയില്‍വെയുടെ മുന്നറിയിപ്പ്. റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ തടസ്സപ്പെടുത്തുന്ന ഓട്ടോകള്‍ക്കും ടാക്‌സികള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന ദക്ഷിണ റെയില്‍വേയുടെ മുന്നറിയിപ്പുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചു. ഏതാനും മാസത്തിനിടെ മൂന്ന് തവണയാണ് എറണാകുളം സൗത്ത്, നോര്‍ത്ത് സ്‌റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡുകള്‍ ജില്ലയിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ സ്ഥാപിച്ചതെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ഇത് ബാധകമാണ്. ഓണ്‍ലൈന്‍ ടാക്‌സികളെ തടയുന്ന വാഹനങ്ങള്‍ക്ക് സ്‌റ്റേഷനില്‍ പാര്‍ക്കിംഗ് പെര്‍മിറ്റ് റദ്ദാക്കും. ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടിക്ക് പോലീസിനോട് ശുപാര്‍ശ ചെയ്യും. സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്ക് പരാതിപ്പെടാനുള്ള റെയില്‍വെ പോലീസിന്റെയും പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും നമ്പറുകള്‍ ഫ്‌ളക്‌സിലുണ്ട്. ‘റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് ഇഷ്ടമുള്ള വാഹന സൗകര്യം യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാം. ഇതിന് തടസ്സം നില്‍ക്കുന്നത് നിയമപരമായി കുറ്റമാണെന്നാണ്’ ഫഌക്ലില്‍ വ്യക്തമാക്കുന്നത്.

LIVE NEWS - ONLINE

  • 1
    8 mins ago

    കൊച്ചി നഗരത്തില്‍ വന്‍തീപ്പിടുത്തം

  • 2
    11 mins ago

    പ്രതികളെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കില്ല: മന്ത്രി ഇ.പി.ജയരാജന്‍

  • 3
    1 hour ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 4
    2 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 5
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 6
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 7
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 8
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 9
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍