Sunday, September 23rd, 2018

റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പ്രതിസന്ധിയില്‍

പത്തനം തിട്ട: ചെങ്ങന്നൂരിനും തിരുവല്ലക്കുമിടയില്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പ്രതിസന്ധിയിലേക്ക്. മണ്ണ് എടുക്കണമെങ്കില്‍ പരിസ്ഥിതി അനുമതി വേണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി വന്നതോടെയാണ് സ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലായത്. വളരെ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പണി നടക്കുന്നത്. ചങ്ങനാശേരിയിലെ റയില്‍വേയുടെ സ്ഥലത്തു നിന്ന് എടുക്കുന്ന മണ്ണുപയോഗിച്ചാണ് ഇത്രയെങ്കിലും പണി നടക്കുന്നത്. പാലം നിര്‍മാണവും പാറ പൊടിക്കലും നടക്കുന്നുണ്ടെങ്കിലും മണ്ണുപയോഗിച്ചുള്ള മിക്ക പണികളും തടസ്സപ്പെട്ട സ്ഥിതിയാണ്. മഴ ഇക്കുറി ശക്തമായതും പണികള്‍ക്ക് വിനയായി. മണ്ണെടുക്കുന്നതിന് മണ്ണുമാന്തിയും … Continue reading "റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പ്രതിസന്ധിയില്‍"

Published On:Sep 30, 2013 | 5:06 pm

പത്തനം തിട്ട: ചെങ്ങന്നൂരിനും തിരുവല്ലക്കുമിടയില്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പ്രതിസന്ധിയിലേക്ക്. മണ്ണ് എടുക്കണമെങ്കില്‍ പരിസ്ഥിതി അനുമതി വേണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി വന്നതോടെയാണ് സ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലായത്.
വളരെ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പണി നടക്കുന്നത്. ചങ്ങനാശേരിയിലെ റയില്‍വേയുടെ സ്ഥലത്തു നിന്ന് എടുക്കുന്ന മണ്ണുപയോഗിച്ചാണ് ഇത്രയെങ്കിലും പണി നടക്കുന്നത്.
പാലം നിര്‍മാണവും പാറ പൊടിക്കലും നടക്കുന്നുണ്ടെങ്കിലും മണ്ണുപയോഗിച്ചുള്ള മിക്ക പണികളും തടസ്സപ്പെട്ട സ്ഥിതിയാണ്. മഴ ഇക്കുറി ശക്തമായതും പണികള്‍ക്ക് വിനയായി. മണ്ണെടുക്കുന്നതിന് മണ്ണുമാന്തിയും മറ്റും ഇറക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു പലയിടത്തും. നനഞ്ഞ മണ്ണ് കയറ്റിക്കൊണ്ടുവരുന്നതും പ്രായോഗികമല്ല. ഇതും കുറെ ഭാഗത്തെ പണികള്‍ നിര്‍ത്തിവെ്ക്കുന്നതിനു കാരണമായി. മണ്ണ് എടുക്കാന്‍ ഉദ്ദേശിച്ച ചിലയിടങ്ങളില്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ ഉണ്ടായതും പ്രശ്‌നമായി.
ഒന്നര ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് ആണ് ചെങ്ങന്നൂര്‍ വരെ രണ്ടാം ട്രാക്കിനു വേണ്ടി നിലം നികത്താന്‍ ആകെ വേണ്ടത്. ഇതില്‍ ഒന്നേകാല്‍ ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് ഇനിയും ഇറക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി യോഗങ്ങള്‍ ഇടയ്ക്കിടെ വിളിക്കാറുണ്ടെങ്കിലും ഫലമുണ്ടാകാറില്ല.

LIVE NEWS - ONLINE

  • 1
    4 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    5 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    8 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    10 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    11 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    11 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    23 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി