Wednesday, January 23rd, 2019

റെയില്‍വെ വിളമ്പുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍

ന്യൂഡല്‍ഹി: റെയില്‍വെ വിളമ്പുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷ്യ യോഗ്യമല്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ചീത്തയായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളും അംഗീകാരമില്ലാത്ത ബ്രാന്‍ഡുകളുടെ കുപ്പിവെള്ളവുമാണ് വിതരണം ചെയ്യുന്നതെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിനിലെയും റെയില്‍വെ സ്റ്റേഷനുകളിലെയും കാറ്ററിംഗ് യൂണിറ്റുകള്‍ വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രവര്‍ത്തിക്കുന്നത്. ട്രെയിനില്‍ വിതരണം ചെയ്യുന്ന പാനിയങ്ങള്‍ക്കായി പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്. ട്രെയിനുകളിലെ മാലിന്യ കുട്ടകള്‍ കൃത്യമായി വൃത്തിയാക്കുന്നില്ല. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൃത്യമായി മൂടി വെക്കുന്നില്ലെന്നും തീവണ്ടികളിലുടനീളം എലികളെയും പാറ്റകളെയും കാണുന്നുണ്ടെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. 80 … Continue reading "റെയില്‍വെ വിളമ്പുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍"

Published On:Jul 21, 2017 | 12:31 pm

ന്യൂഡല്‍ഹി: റെയില്‍വെ വിളമ്പുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷ്യ യോഗ്യമല്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ചീത്തയായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളും അംഗീകാരമില്ലാത്ത ബ്രാന്‍ഡുകളുടെ കുപ്പിവെള്ളവുമാണ് വിതരണം ചെയ്യുന്നതെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രെയിനിലെയും റെയില്‍വെ സ്റ്റേഷനുകളിലെയും കാറ്ററിംഗ് യൂണിറ്റുകള്‍ വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രവര്‍ത്തിക്കുന്നത്. ട്രെയിനില്‍ വിതരണം ചെയ്യുന്ന പാനിയങ്ങള്‍ക്കായി പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്. ട്രെയിനുകളിലെ മാലിന്യ കുട്ടകള്‍ കൃത്യമായി വൃത്തിയാക്കുന്നില്ല. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൃത്യമായി മൂടി വെക്കുന്നില്ലെന്നും തീവണ്ടികളിലുടനീളം എലികളെയും പാറ്റകളെയും കാണുന്നുണ്ടെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. 80 തീവണ്ടികളിലും 74 റെയില്‍വേ സ്റ്റേഷനുകളിലുമാണ് സി.എ.ജി സംഘം പരിശോധന നടത്തിയത്.
വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അളവില്‍ കൃത്രിമം നടത്തുകയും പൊതു മാര്‍ക്കറ്റിലെ വിലയെക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നതായും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. കാറ്ററിംഗ് പോളിസിയില്‍ ഇടക്കിടെ വരുത്തുന്ന മാറ്റം കാറ്ററിംഗ് സംവിധാനത്തിന്റെ തകര്‍ച്ചക്ക് കാരണമായിട്ടുണ്ടെന്നും കാറ്ററിംഗ് വിഭാഗത്തിന് വേണ്ട അടിസ്ഥാന സൗക്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ റെയില്‍വെ പരാജയമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

 

LIVE NEWS - ONLINE

  • 1
    23 mins ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    3 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    4 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    6 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    7 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    8 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം