Monday, June 24th, 2019

സമഗ്ര പരിഷ്‌കാരത്തിനൊരുങ്ങി റെയില്‍വെ

      പാലക്കാട്: ജൂലൈ ഒന്നുമുതല്‍ റിസര്‍വേഷന്‍ സമ്പ്രദായത്തില്‍ സമഗ്ര പരിഷ്‌കാരത്തിനൊരുങ്ങി റെയില്‍വേ. തത്കാല്‍ ടിക്കറ്റ് റദ്ദാക്കുന്നതിന് 50 ശതമാനം പണം തിരികെ നല്‍കുക, വെയ്റ്റിങ് ലിസ്റ്റ് റദ്ദാക്കി, കണ്‍ഫേം, ആര്‍.എ.സി ടിക്കറ്റുകള്‍ മാത്രം ലഭ്യമാക്കുക തുടങ്ങിയ പ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നതെന്നാണ് സൂചന. ഐ.ആര്‍.സി.ടി.സിയാണ് പരിഷ്‌കാരം നടപ്പാക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം റെയില്‍വേ നല്‍കിയിട്ടില്ല. തത്കാല്‍ ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കാറില്ല. എയര്‍കണ്ടീഷന്‍ ക്ലാസുകളില്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് … Continue reading "സമഗ്ര പരിഷ്‌കാരത്തിനൊരുങ്ങി റെയില്‍വെ"

Published On:Jun 6, 2017 | 8:54 am

Indian Railway Full Image 9191001

 

 

 
പാലക്കാട്: ജൂലൈ ഒന്നുമുതല്‍ റിസര്‍വേഷന്‍ സമ്പ്രദായത്തില്‍ സമഗ്ര പരിഷ്‌കാരത്തിനൊരുങ്ങി റെയില്‍വേ. തത്കാല്‍ ടിക്കറ്റ് റദ്ദാക്കുന്നതിന് 50 ശതമാനം പണം തിരികെ നല്‍കുക, വെയ്റ്റിങ് ലിസ്റ്റ് റദ്ദാക്കി, കണ്‍ഫേം, ആര്‍.എ.സി ടിക്കറ്റുകള്‍ മാത്രം ലഭ്യമാക്കുക തുടങ്ങിയ പ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നതെന്നാണ് സൂചന. ഐ.ആര്‍.സി.ടി.സിയാണ് പരിഷ്‌കാരം നടപ്പാക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം റെയില്‍വേ നല്‍കിയിട്ടില്ല. തത്കാല്‍ ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കാറില്ല.
എയര്‍കണ്ടീഷന്‍ ക്ലാസുകളില്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ട സമയക്രമത്തിലും മാറ്റം വരുത്തും. ജൂലൈ ഒന്നുമുതല്‍ രാവിലെ 10 മുതല്‍ 11 വരെയായിരിക്കും എ.സി കോച്ചുകളിലെ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. സ്ലീപ്പര്‍ കോച്ചുകളിലെ തത്കാല്‍ ബുക്കിങ് പഴയപടി തുടരും. വെയ്റ്റിങ് ലിസ്റ്റ് നിര്‍ത്തലാക്കുകയാണ് മറ്റൊരു പരിഷ്‌കാരം. ജൂലൈ ഒന്നുമുതല്‍ ബര്‍ത്ത് ഉറപ്പായ ടിക്കറ്റുകളും (കണ്‍ഫേം) ആര്‍.എ.സി ടിക്കറ്റുകളും മാത്രമായിരിക്കും റെയില്‍വേ നല്‍കുക.
രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ടെന്നാണ് സൂചന. ഈ ട്രെയിനുകളില്‍ പേപ്പര്‍ ടിക്കറ്റുകള്‍ ഒഴിവാക്കി ഡിജിറ്റല്‍ ടിക്കറ്റുകള്‍ നടപ്പാക്കും. പാസഞ്ചര്‍ ടിക്കറ്റുകളിലടക്കം യാത്രക്കാരെ ഉണര്‍ത്താനുള്ള അലാറം സംവിധാനം ഒരുക്കും. എന്നാല്‍, വെയ്റ്റിങ് ലിസ്റ്റ് നിര്‍ത്തലാക്കാനുള്ള തീരുമാനം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. സാധാരണ ട്രെയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള ചുരുങ്ങിയത് 10 പേര്‍ക്കെങ്കിലും യാത്രക്കാരുടെ പട്ടിക തയാറാക്കുന്നതിന് മുമ്പ് ടിക്കറ്റ് ലഭിക്കാറുണ്ട്. ജൂലൈ ഒന്നുമുതല്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ആ ഒഴിവിലേക്ക് മറ്റ് യാത്രക്കാരെ പരിഗണിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാകും.

LIVE NEWS - ONLINE

  • 1
    1 hour ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    3 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    5 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    7 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    8 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    10 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    10 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    10 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല