Friday, July 19th, 2019

സംസ്ഥാനത്തെ ഏറ്റവും വലിയ റെയില്‍ ട്രാന്‍സിസ്റ്റ് ഹബ്ബ് കൊച്ചിയില്‍

        കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ റെയില്‍ ട്രാന്‍സിസ്റ്റ് ഹബ്ബും റെയില്‍വേ സ്‌റ്റേഷനും കൊച്ചിയില്‍ ഒരുങ്ങുന്നു. നിലവിലെ എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മാറി കത്തൃക്കടവ് – പൊന്നുരുന്നി പ്രദേശത്ത് റെയില്‍വേക്ക് സ്വന്തമായുള്ള 110 ഏക്കര്‍ സ്ഥലത്താണിത് സ്ഥാപിക്കുക. റെയില്‍വേയുടെ പ്ലാനിങ്ങ് വിഭാഗം തയ്യാറാക്കിയ പദ്ധതി തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കേണ്ടതില്ലാത്തതും, പ്രധാന റോഡുകളായ എംജി റോഡിനും തമ്മനം – പുല്ലേപടി നാലുവരിപ്പാതയിലൂടെ ദേശീയപാതയിലേക്കും ബൈപാസിലേക്കും ബന്ധിപ്പിക്കാനുള്ള സൗകര്യം … Continue reading "സംസ്ഥാനത്തെ ഏറ്റവും വലിയ റെയില്‍ ട്രാന്‍സിസ്റ്റ് ഹബ്ബ് കൊച്ചിയില്‍"

Published On:Apr 28, 2017 | 8:00 am

Railway Track New Photo Full

 

 

 

 
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ റെയില്‍ ട്രാന്‍സിസ്റ്റ് ഹബ്ബും റെയില്‍വേ സ്‌റ്റേഷനും കൊച്ചിയില്‍ ഒരുങ്ങുന്നു. നിലവിലെ എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മാറി കത്തൃക്കടവ് – പൊന്നുരുന്നി പ്രദേശത്ത് റെയില്‍വേക്ക് സ്വന്തമായുള്ള 110 ഏക്കര്‍ സ്ഥലത്താണിത് സ്ഥാപിക്കുക. റെയില്‍വേയുടെ പ്ലാനിങ്ങ് വിഭാഗം തയ്യാറാക്കിയ പദ്ധതി തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കേണ്ടതില്ലാത്തതും, പ്രധാന റോഡുകളായ എംജി റോഡിനും തമ്മനം – പുല്ലേപടി നാലുവരിപ്പാതയിലൂടെ ദേശീയപാതയിലേക്കും ബൈപാസിലേക്കും ബന്ധിപ്പിക്കാനുള്ള സൗകര്യം ഉള്ളതും പദ്ധതിക്ക് ഗുണം ചെയ്യും. കോട്ടയം വഴിയും ആലപ്പുഴ വഴിയും തിരുവനന്തപുരത്ത് നിന്ന് വരുന്ന ട്രെയിനുകളെല്ലാം ടൗണ്‍ സ്‌റ്റേഷനിലും ജംഗ്ഷന്‍ സ്‌റ്റേഷനിലുമായി നിറുത്തുന്നതിന് പകരം എല്ലാ ട്രെയിനുകളും ഒരു സ്‌റ്റേഷനില്‍ തന്നെ നിറുത്തുന്നതിന് സഹായകരമാകുന്ന തരത്തില്‍ 23 പ്ലാറ്റ്‌ഫോമുകളാണ് ട്രാന്‍സിറ്റ് ഹബ്ബില്‍ ഒരുക്കുക. ഇത് കൂടാതെ മുപ്പതോളം ട്രെയിനുകള്‍ കയറ്റിയിടാവുന്ന പിറ്റുകളും സ്റ്റേബിംഗ് പാതകളും ഷണ്ടിംഗ് സൗകര്യവും ഇവിടെ ഒരുക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 2
    3 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 3
    6 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 4
    6 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 5
    6 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 6
    7 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 7
    7 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

  • 8
    7 hours ago

    പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു

  • 9
    8 hours ago

    കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം: കാനം