Wednesday, September 19th, 2018

വാഷും, വാറ്റുപകരണങ്ങളും പിടികൂടി

മാനന്തവാടി: തൊണ്ടര്‍നാട് നീലോം കുറിച്യ കോളനി പ്രദേശത്ത് എക്‌സൈസ് നടത്തിയ റെയിഡില്‍ വാഷും, വാറ്റുപകരണങ്ങളും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് നീലകുഴി വീട്ടില്‍ രാമന്‍(65) നെ അറസ്റ്റ് ചെയ്തു. രാമന്റെ തോട്ടത്തില്‍ ഷെഡ് കെട്ടി വ്യാപകമായ രീതിയിലുള്ള ചാരായ നിര്‍മാണം നടത്തിവന്ന കേന്ദ്രമാണ് മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സജീവന്‍ തരിപ്പയും സംഘവും കണ്ടെത്തി നശിപ്പിച്ചത്. 140 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും പിടികൂടി. ഷെഡിലുണ്ടായിരുന്ന ബാരലുകളിലും ബക്കറ്റുകളിലുമായി സൂക്ഷിച്ച ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും … Continue reading "വാഷും, വാറ്റുപകരണങ്ങളും പിടികൂടി"

Published On:Sep 3, 2018 | 8:05 am

മാനന്തവാടി: തൊണ്ടര്‍നാട് നീലോം കുറിച്യ കോളനി പ്രദേശത്ത് എക്‌സൈസ് നടത്തിയ റെയിഡില്‍ വാഷും, വാറ്റുപകരണങ്ങളും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് നീലകുഴി വീട്ടില്‍ രാമന്‍(65) നെ അറസ്റ്റ് ചെയ്തു. രാമന്റെ തോട്ടത്തില്‍ ഷെഡ് കെട്ടി വ്യാപകമായ രീതിയിലുള്ള ചാരായ നിര്‍മാണം നടത്തിവന്ന കേന്ദ്രമാണ് മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സജീവന്‍ തരിപ്പയും സംഘവും കണ്ടെത്തി നശിപ്പിച്ചത്. 140 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും പിടികൂടി. ഷെഡിലുണ്ടായിരുന്ന ബാരലുകളിലും ബക്കറ്റുകളിലുമായി സൂക്ഷിച്ച ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്‌സൈസ് ഇന്റലിജന്‍സ് രഹസ്യ വിഭാഗത്തിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നീലോം കോളനിയിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. ഷെഡിനുള്ളില്‍ ചാരായ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന രാമനെ കയ്യോടെ പിടികൂടുകയും കൂട്ടുപ്രതികളായ നീലകുഴി വീട്ടില്‍ രാജീവന്‍(34), ശാസ്താംകോവില്‍ വീട്ടില്‍ വിനു(35) എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    7 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    8 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    11 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    12 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    13 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    15 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    16 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു