Tuesday, April 23rd, 2019

ലഹരി ഗുളികകളും വാഷും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

പാലക്കാട്: എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ലഹരി ഗുളികകളായ 24 ട്രമഡോളും 260 ലിറ്റര്‍ വാഷും 7.5 കിലോ ഹാന്‍സും പിടികൂടി. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. ഇത്തരം ഗുളികകള്‍ അഞ്ചു ഗ്രാമിന് മുകളില്‍ കൈവശം വെച്ചാല്‍ റിമാന്‍ഡിലാക്കാം. പട്ടാമ്പി, മഞാമ്പറ ഭാഗങ്ങളില്‍ ചാരായ വില്‍പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറേക്കാവ് ഭാഗത്തെ രണ്ടിടങ്ങളിലെ കുറ്റിക്കാടുകള്‍ക്കിടയില്‍നിന്നും ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന 260 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. ഇതുവരെ … Continue reading "ലഹരി ഗുളികകളും വാഷും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി"

Published On:May 24, 2018 | 8:08 am

പാലക്കാട്: എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ലഹരി ഗുളികകളായ 24 ട്രമഡോളും 260 ലിറ്റര്‍ വാഷും 7.5 കിലോ ഹാന്‍സും പിടികൂടി. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. ഇത്തരം ഗുളികകള്‍ അഞ്ചു ഗ്രാമിന് മുകളില്‍ കൈവശം വെച്ചാല്‍ റിമാന്‍ഡിലാക്കാം. പട്ടാമ്പി, മഞാമ്പറ ഭാഗങ്ങളില്‍ ചാരായ വില്‍പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറേക്കാവ് ഭാഗത്തെ രണ്ടിടങ്ങളിലെ കുറ്റിക്കാടുകള്‍ക്കിടയില്‍നിന്നും ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന 260 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. മഞാമ്പറ പരിസരത്തുള്ള സ്‌റ്റേഷനറി കടയില്‍ നിന്നും വില്‍പ്പനക്കായി വെച്ച 4.5 കിലോ ഹാന്‍സ് കണ്ടെത്തിയ കേസില്‍ കടക്കാരനായ തിരുവേഗപ്പുറ, മഞാമ്പറ ദേശത്തു കിഴക്കേപാട്ടു തൊടി വീട്ടില്‍ മുഹമ്മദ് അലിയില്‍ നിന്നും പിഴ ഈടാക്കി. പാലക്കാട് ടൗണ്‍, മണപ്പുള്ളിക്കാവ് പരിസരത്ത് വഴിയോരത്തു മുറുക്കാന്‍ വില്‍ക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളില്‍ നിന്നും മൂന്നു കിലോ ഹാന്‍സ് പിടികൂടി.

LIVE NEWS - ONLINE

  • 1
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 2
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 3
    17 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 4
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 5
    19 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 6
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 7
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 8
    22 hours ago

    ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര; മരണം 290 ആയി

  • 9
    22 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്