Friday, January 18th, 2019

കണ്ണൂര്‍ മെഡിക്കല്‍ കോളജ് എം ഡിയുടെ വീട്ടില്‍ റെയ്ഡ്

കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ് എം ഡി അബ്ദുല്‍ ജബ്ബാര്‍ ഹാജിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്. ഇന്ന് കാലത്താണ് വന്‍ പോലീസ് സാന്നിധ്യത്തില്‍ റെയ്ഡ് നടന്നത്. പഴയങ്ങാടി ബി വി റോഡിലെ ഭാര്യ വീട്ടിലാണ് ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം റെയ്ഡിനെത്തിയത്. 2016-17 വിദ്യാഭ്യാസ വര്‍ഷത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പാലിക്കാതെ പ്രവേശന പരീക്ഷ നടത്തി അധികമായി 47 ലക്ഷം രൂപയോളം വാങ്ങിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതുമായി ബന്ധപെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയപ്പോള്‍ … Continue reading "കണ്ണൂര്‍ മെഡിക്കല്‍ കോളജ് എം ഡിയുടെ വീട്ടില്‍ റെയ്ഡ്"

Published On:Aug 7, 2017 | 2:07 pm

കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ് എം ഡി അബ്ദുല്‍ ജബ്ബാര്‍ ഹാജിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്. ഇന്ന് കാലത്താണ് വന്‍ പോലീസ് സാന്നിധ്യത്തില്‍ റെയ്ഡ് നടന്നത്. പഴയങ്ങാടി ബി വി റോഡിലെ ഭാര്യ വീട്ടിലാണ് ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം റെയ്ഡിനെത്തിയത്.
2016-17 വിദ്യാഭ്യാസ വര്‍ഷത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പാലിക്കാതെ പ്രവേശന പരീക്ഷ നടത്തി അധികമായി 47 ലക്ഷം രൂപയോളം വാങ്ങിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതുമായി ബന്ധപെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയപ്പോള്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിനെതിരായി വിധി പുറപെടുവിച്ചിരുന്നു. 150 സീറ്റില്‍ നിന്ന് 100 സീറ്റായി ചുരുക്കിയപ്പോള്‍ പ്രവേശനം നിഷേധിക്കപ്പെട്ട കുട്ടികളുടെ ലക്ഷങ്ങളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കളും തിരികെ നല്‍കാന്‍ മാനേജ്‌മെന്റ് തയ്യറായില്ല.
പണവും സര്‍ട്ടിഫിക്കറ്റും തിരിച്ച് കിട്ടാന്‍ അഞ്ചോളം വിദ്യാര്‍ത്ഥികള്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പ്രസ്റ്റീജ് എജുക്കേഷന്‍ ട്രസ്റ്റിന്റെ കിഴിലാണ്. സ്ഥാപനവുമായി ബന്ധപെട്ട ചില സുപ്രധാന രേഖകളും പിടിച്ചെടുത്തു.
റെയ്ഡിന് പഴയങ്ങാടി എസ്.ഐ പി.ബി.സജീവ്, എ.എസ്.ഐ’ വിജയന്‍ ചക്കരക്കല്‍, എടക്കാട് എസ് ഐ മഹേഷ് കണ്ടമ്പേത്ത്, വളപട്ടണം എസ് ഐ.കെ.ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 2
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 3
    3 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 4
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 5
    4 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 6
    4 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 7
    5 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 8
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

  • 9
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല