Wednesday, January 23rd, 2019

കണ്ണൂര്‍ പഴയങ്ങാടിയിലെ തുണിക്കടയില്‍ വന്‍ലഹരിമരുന്ന് വേട്ട

കണ്ണൂര്‍: വ്യാപാര സ്ഥാപനത്തില്‍ നിന്ന് വന്‍ലഹരിമരുന്ന് ശേഖരവുമായി രണ്ടുപേര്‍ പിടിയില്‍. പഴയങ്ങാടി ബസ്റ്റാന്റിനടുത്ത കോപ്ലക്‌സിലെ തുണി കടയില്‍നിന്നാണ് കഞ്ചാവ് ഉള്‍പടെയുള്ള ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ എക്‌സ്സൈസ് സംഘത്തിന്റെ പിടിയിലായത്. രാമന്തളി പാലക്കോട് സ്വദേശികളായ സി.കെ.സയ്യിദ് അബ്ദുള്‍ കരീം (34) എം ടി സി മുഹമ്മദ് അഷ്‌റഫ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് കഞ്ചാവും ഉത്തരേന്ത്യയില്‍ നിന്ന് കയറ്റി വരുന്ന പൊടിയുടെ രൂപത്തിലുള്ള ലഹരി വസ്തുക്കളാണ് സംഘം പിടിച്ചെടുത്തത്. ഈ കോപ്ലക്‌സ് പരിസരത്ത് നിന്ന് … Continue reading "കണ്ണൂര്‍ പഴയങ്ങാടിയിലെ തുണിക്കടയില്‍ വന്‍ലഹരിമരുന്ന് വേട്ട"

Published On:Jul 26, 2017 | 12:41 pm

കണ്ണൂര്‍: വ്യാപാര സ്ഥാപനത്തില്‍ നിന്ന് വന്‍ലഹരിമരുന്ന് ശേഖരവുമായി രണ്ടുപേര്‍ പിടിയില്‍. പഴയങ്ങാടി ബസ്റ്റാന്റിനടുത്ത കോപ്ലക്‌സിലെ തുണി കടയില്‍നിന്നാണ് കഞ്ചാവ് ഉള്‍പടെയുള്ള ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ എക്‌സ്സൈസ് സംഘത്തിന്റെ പിടിയിലായത്.
രാമന്തളി പാലക്കോട് സ്വദേശികളായ സി.കെ.സയ്യിദ് അബ്ദുള്‍ കരീം (34) എം ടി സി മുഹമ്മദ് അഷ്‌റഫ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് കഞ്ചാവും ഉത്തരേന്ത്യയില്‍ നിന്ന് കയറ്റി വരുന്ന പൊടിയുടെ രൂപത്തിലുള്ള ലഹരി വസ്തുക്കളാണ് സംഘം പിടിച്ചെടുത്തത്. ഈ കോപ്ലക്‌സ് പരിസരത്ത് നിന്ന് ഇതിന് മുമ്പും എക്‌സൈസ് സംഘം കഞ്ചാവ് ഉള്‍പടെയുള്ള ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു.
പഴയങ്ങാടി റയില്‍വേ സ്‌റ്റേഷന്‍, കോഴി ബസാര്‍, ബസ്സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങള്‍ എക്‌സൈസ് സംഘത്തിന്റെ നിരിക്ഷണത്തിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ സൂചനകളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ പിടിയിലായത്. റെഡിമെയ്ഡ് ഷോപ്പില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിച്ച് വച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍.
പാപ്പിനിശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ദിലിപ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായകെ.വി.സുരേഷ്, വി.പി.ശ്രീകുമാര്‍, എ സി.രഞ്ചിത്ത് കുമാര്‍, നികേഷ്.കെ..സി, കെ.സി .ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

LIVE NEWS - ONLINE

  • 1
    16 mins ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    3 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    5 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    7 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    7 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    8 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    9 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    10 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍