Sunday, September 23rd, 2018

പ്രളയക്കെടുതി; സര്‍ക്കാര്‍ പാക്കേജ് അപര്യാപ്തം: രാഹുല്‍ ഗാന്ധി

പ്രളയക്കെടുതി രാഷ്ട്രീയവത്കരിക്കാനില്ല.

Published On:Aug 29, 2018 | 10:50 am

കൊച്ചി: കേരളത്തിലുണ്ടായ പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിനായി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെടുമ്പാശ്ശേരിയില്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍. പ്രളയക്കെടുതിയില്‍പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഉടന്‍ നല്‍കണം. പ്രളയക്കെടുതി രാഷ്ട്രീയവത്കരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ രാഹുല്‍ സന്ദര്‍ശിക്കുന്നില്ല. പകരം ഇടുക്കി ചെറുതോണിയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
ഇന്നലെ കേരള സന്ദര്‍ശനത്തിയായി എത്തിയ രാഹുല്‍ ചെങ്ങന്നൂര്‍, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    42 mins ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 2
    2 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    2 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 4
    15 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 5
    15 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 6
    18 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 7
    20 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 8
    20 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 9
    20 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു