Wednesday, August 21st, 2019

ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു

Published On:Jul 20, 2019 | 7:53 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും കേരള ഗവര്‍ണ്ണറുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിതിന്റെ നിര്യാണത്തില്‍ അതീവ ദുഖിതനെന്ന് രാഹുല്‍ ഗാന്ധി. ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രിയായിരുന്നുവെന്നും അവരുടെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഷീല ദീക്ഷിതുമായി വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നുവെന്നും ഷീല ദീക്ഷിതിന്റെ ബന്ധുക്കളോടും ഡല്‍ഹി നിവാസികളോടും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് ഇന്ന് വൈകിട്ടാണ് അന്തരിച്ചത്. മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഷീല ദീക്ഷിതിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഷീല ദീക്ഷിതിന്റെ മരണം കോണ്‍ഗ്രസിന് തീരാനനഷ്ടമാണെന്നും അവര്‍ ഒരു ജനനായികയായിരുന്നുവെന്നും ഗെലോട്ട് ട്വീറ്റില്‍ കുറിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    4 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    4 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    5 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു