Wednesday, June 20th, 2018

നോട്ട് നിരോധനം ‘മോദി നിര്‍മ്മിത’ ദുരന്തം: രാഹുല്‍ ഗാന്ധി

        ബല്‍ഗാം: നോട്ടു നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടു നിരോധനമെന്നത് മൂലം മോദിയുടെ സുഹൃത്തുക്കളായ 50 കുടുംബങ്ങള്‍ക്ക് മാത്രമാണ് പ്രയോജനം ലഭിച്ചതെന്നും കര്‍ണാടകത്തിലെ ബല്‍ഗാമില്‍ നടന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് മോദി നിര്‍മ്മിത ദുരന്തമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ പോലും രാജ്യത്തെ കര്‍ഷകരെ അപമാനിക്കുന്ന നടപടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ഉണ്ടായത്. സ്വയം കുഴി കുഴിക്കുന്നവരാണ് കര്‍ഷകരെന്നാണ് മോദിയുടെ … Continue reading "നോട്ട് നിരോധനം ‘മോദി നിര്‍മ്മിത’ ദുരന്തം: രാഹുല്‍ ഗാന്ധി"

Published On:Dec 17, 2016 | 8:00 pm

rahul-gandhi-in-belgaum-full

 

 

 

 
ബല്‍ഗാം: നോട്ടു നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടു നിരോധനമെന്നത് മൂലം മോദിയുടെ സുഹൃത്തുക്കളായ 50 കുടുംബങ്ങള്‍ക്ക് മാത്രമാണ് പ്രയോജനം ലഭിച്ചതെന്നും കര്‍ണാടകത്തിലെ ബല്‍ഗാമില്‍ നടന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് മോദി നിര്‍മ്മിത ദുരന്തമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ പോലും രാജ്യത്തെ കര്‍ഷകരെ അപമാനിക്കുന്ന നടപടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ഉണ്ടായത്. സ്വയം കുഴി കുഴിക്കുന്നവരാണ് കര്‍ഷകരെന്നാണ് മോദിയുടെ ആക്ഷേപം. പിന്നെ അദ്ദേഹം തൊഴിലുറപ്പ് പദ്ധതിയെയും പരിഹസിച്ചു. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കില്‍ നിന്നും കോടികളുടെ വായ്പ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യക്ക് എന്ത് അടിസ്ഥാനത്തിലാണ് 1,200 കോടിയുടെ സാമ്പത്തിക ഇളവ് അനുവദിച്ചതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കള്ളപ്പണത്തിനും അഴിമതിക്കും എതിരായി സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നിലപാടിനും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ നോട്ട് നിരോധനം എന്ന നാടകം കള്ളപ്പണത്തിനോ അഴിമതിക്കോ എതിരായ നടപടിയല്ല. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിദേശത്തുള്ള കള്ളപ്പണത്തെക്കുറിച്ചായിരുന്നു മോദി പറഞ്ഞിരുന്നത്. അത് തിരിച്ചുപിടിക്കുമെന്നും ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നുമായിരുന്നുവാഗ്ദാനം. എന്നാല്‍ അത് സംഭവിച്ചില്ലെന്നു മാത്രമല്ല, ഒരു കള്ളപ്പണക്കാരന്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടുമില്ല. സ്വിസ്സ് ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിടാനും ഇതുവരെ മോദി തയ്യാറായിട്ടില്ല. ആദ്യം ആ പേരുകള്‍ പാര്‍ലമെന്റില്‍ വെക്കുകയാണ് മോദി ചെയ്യേണ്ടത്. ഇന്ത്യയിലെ 99 ശതമാനം വരുന്ന സത്യസന്ധരായ ജനങ്ങള്‍ക്കു മേലുള്ള കടന്നാക്രമണമാണിത്. നോട്ട് നിരോധനം മൂലം രാജ്യത്ത് നൂറിലധികം പേരാണ് മരിച്ചത്. ക്യൂബന്‍ ഭരണാധികാരി ഫിദല്‍ കാസ്‌ട്രോ മരിച്ചപ്പോള്‍ പാര്‍ലമെന്റില്‍ ദുഖാചരണം നടത്തിയ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മരിച്ചവരെക്കുറിച്ച് ഒന്നും മിണ്ടിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

LIVE NEWS - ONLINE

  • 1
    1 hour ago

    യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി

  • 2
    1 hour ago

    ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം

  • 3
    2 hours ago

    കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  • 4
    2 hours ago

    റഷ്യന്‍ വസന്തത്തില്‍ ഈജിപ്തിന് കാലിടറി

  • 5
    2 hours ago

    ചുംബന രംഗം പ്രചരണത്തിനുപയോഗിച്ചത് വേദനിപ്പിച്ചു

  • 6
    2 hours ago

    ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്നു..!

  • 7
    3 hours ago

    വായ്പ തട്ടിപ്പ്; യുവതി പിടിയില്‍

  • 8
    3 hours ago

    നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

  • 9
    3 hours ago

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാള്‍ പിടിയില്‍