Wednesday, July 24th, 2019

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം തുടങ്ങി

കളക്ടറേറ്റിലെ സന്ദര്‍ശനത്തിന് ശേഷം കല്പറ്റയിലെ കമ്പളക്കാട് നിന്ന് റോഡ് ഷോ തുടങ്ങും.

Published On:Jun 8, 2019 | 11:20 am

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പി.യുമായ രാഹുല്‍ഗാന്ധിയുടെ വയനാട് പര്യടനം ആരംഭിച്ചു. രാവിലെ ഒമ്പത് മണിയോടെ കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍നിന്ന് ജില്ലാ കലക്ടറേറ്റിലെത്തിയ അദ്ദേഹം എം.പി. ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് വിവിധ സംഘങ്ങളില്‍നിന്ന് നിവേദനങ്ങള്‍ സ്വീകരിച്ചു.
കളക്ടറേറ്റിലെ സന്ദര്‍ശനത്തിന് ശേഷം കല്പറ്റയിലെ കമ്പളക്കാട് നിന്ന് റോഡ് ഷോ തുടങ്ങും. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പനമരം എന്നിവടങ്ങളിലും അദ്ദേഹം റോഡ് ഷോ നടത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും യു.ഡി.എഫ്. നേതാക്കളും രാഹുല്‍ഗാന്ധിക്കൊപ്പമുണ്ട്.
കഴിഞ്ഞദിവസം വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ രാഹുല്‍ഗാന്ധി റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    10 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രാഹാം എം.എല്‍.എ

  • 2
    35 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 3
    38 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 4
    1 hour ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 5
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 6
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 7
    2 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

  • 8
    2 hours ago

    പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

  • 9
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്