Monday, June 17th, 2019

തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

മോദിയുടെയും സംഘത്തിന്റെറയും മുന്നില്‍ കീഴടങ്ങിയ തെരഞ്ഞെടുപ്പ് കമ്മീഷനെ എല്ലാ ഇന്ത്യക്കാര്‍ക്കും മനസ്സിലായിക്കഴിഞ്ഞു രാഹുല്‍ പറഞ്ഞു

Published On:May 19, 2019 | 6:41 pm

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുള്ള വിമര്‍ശനം രാഹുല്‍ ഗാന്ധി നടത്തിയത്. ഇലക്ട്‌റല്‍ ബോണ്ട് മുതല്‍ വോട്ടിങ് യന്ത്രങ്ങളും തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ അട്ടിമറിയും നമോ ടിവിയും മോദി ആര്‍മിയും ഇപ്പോഴിതാ കേദാര്‍നാഥിലെ നാടകവും. മോദിയുടെയും സംഘത്തിന്റെറയും മുന്നില്‍ കീഴടങ്ങിയ തെരഞ്ഞെടുപ്പ് കമ്മീഷനെ എല്ലാ ഇന്ത്യക്കാര്‍ക്കും മനസ്സിലായിക്കഴിഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നാല്‍ എല്ലാവര്‍ക്കും ഭയവും ബഹുമാനവും ആയിരുന്നു. ഇപ്പോഴത് ഒരിക്കലും പറയാനാകില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മോദിക്ക് എതിരെ നല്‍കിയ മുഴുവന്‍ പരാതികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലിന്‍ ചിറ്റ് നല്‍കി തള്ളിയിരുന്നു. മോദി മത്സരിക്കുന്ന വരാണസിയില്‍ പോളിങ് നടക്കാനിരിക്കെ കേദാര്‍നാഥില്‍ പോയി ധ്യാനിക്കാന്‍ മോദിക്ക് കമ്മീഷന്‍ അനുമതി നല്‍കുകയും ചെയ്തു. ഇക്കാര്യത്തില്‍ മോദി തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ച്ചായ മോദി അനുകൂല തീരുമാനങ്ങളില്‍ വ്യാപകമായ വിമര്‍ശനത്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധേയമായത്. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം ലവാസ, പരസ്യമായി ക്ലിന്‍ ചിറ്റുകള്‍ക്ക് എതിരെ പ്രതിഷേധം ഉയര്‍ത്തിയത്.

LIVE NEWS - ONLINE

  • 1
    14 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    17 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    19 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    21 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    23 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    24 hours ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി