Wednesday, August 21st, 2019

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനാവാത്തത് ദേശദ്രോഹം: രാഹുല്‍

മോദിയുടെ അനില്‍ ഭായ് ആയതാണ് അംബാനിക്ക് റഫാല്‍ കരാറിനുള്ള യോഗ്യത

Published On:Apr 17, 2019 | 10:06 am

കണ്ണൂര്‍:  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു വിഷയങ്ങളാണ് വോട്ടര്‍മാരെ സ്വാധീനിക്കുകയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാര്‍ഷിക പ്രതിസന്ധിയും അഴിമതിയും സാമ്പത്തിക മേഖലയുടെ തകര്‍ച്ചയുമാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കാത്തതും അംബാനിക്ക് 30,000 കോടി നല്‍കിയതും തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയങ്ങളാകും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതൊന്നും മനസിലാവില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മോദിയുടെ അനില്‍ ഭായ് ആയതാണ് അംബാനിക്ക് റഫാല്‍ കരാറിനുള്ള യോഗ്യത. എന്നാല്‍ റഫാലില്‍ മോദിക്കെതിരായ പരാമര്‍ശത്തില്‍ സുപ്രീം കോടതി നോട്ടീസുമായി ബന്ധപ്പെട്ട ചോദ്യത്തിനു വിഷയം പഠിച്ചുവരികയാണെന്നായിരുന്നു രാഹുലിന്റെ മറുപടി.
പഞ്ചാബിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ നല്‍കിയിട്ടുള്ളത്. പിന്നെ എങ്ങനെയാണ് കോണ്‍ഗ്രസ് ദേശവിരുദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പറയാന്‍ സാധിക്കുക. രാജ്യത്തെ വിഭജിക്കുക എന്നതാണ് ഏറ്റവും വലിയ ദേശവിരുദ്ധത.
27000 യുവാക്കള്‍ക്കാണ് ഓരോ മണിക്കൂറിലും രാജ്യത്ത് തൊഴില്‍ നഷ്ടപ്പെടുന്നത്. ഇത് ദേശദ്രോഹമാണ്. കാര്‍ഷികമേഖലയെ നശിപ്പിക്കുന്നത് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമാകുന്നു. ഇതും ദേശദ്രോഹമാണ്. നിങ്ങളെന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കാത്ത്. കേരളത്തിലെയും ഒഡീഷയിലെയും ഡല്‍ഹിയിലെയും ഉള്‍പ്പെടെയുള്ള പ്രാദേശിക, ദേശീയ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.
വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു മറുപടി. ദൗര്‍ബല്യത്തില്‍ നിന്നാണ് എല്ലാത്തരത്തിലുമുള്ള അക്രമങ്ങളും ഉണ്ടാകുന്നത്. കോണ്‍ഗ്രസ് കരുത്തിലാണ് വിശ്വസിക്കുന്നത്. ആളുകളെ കൊല്ലുന്നതിനെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല, ഇവിടെ നടക്കുന്ന അത്തരം കാര്യങ്ങളെ അംഗീകരിക്കുന്നില്ലെന്നുംഹുല്‍ വ്യക്തമാക്കി.

 

 

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    11 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    13 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    16 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    17 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    17 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    17 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    18 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു