Saturday, January 19th, 2019

രാഹുല്‍ സ്ത്രീവിരുദ്ധനല്ല: പ്രകാശ് രാജ്

ദേശീയ വനിതാ കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു.

Published On:Jan 11, 2019 | 11:16 am

ന്യൂഡല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ്. രാഹുലിന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ സ്ത്രീകള്‍ക്കെതിരാണെന്ന് കരുതുന്നില്ലെന്നു പറഞ്ഞ പ്രകാശ് രാജ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനത്ത് ട്രാന്‍സ്‌ജെന്ററെ നിയമിച്ച വ്യക്തിയാണ് രാഹുലെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു. എന്തിനാണ് രാഹുലിന്റെ വാക്കുകളെ ഒരു രീതിയില്‍ മാത്രം നോക്കി കാണുന്നതെന്നും അദ്ദേഹം ചോദിച്ചു. റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയാതിരുന്നതാണ് വിമര്‍ശനത്തിനിടയാക്കിയതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
റഫാലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതെ മാറി നിന്ന പ്രധാനമന്ത്രി, പകരം പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ അയച്ചതിനെ പരിഹസിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. രാജസ്ഥാനില്‍ നടന്ന കര്‍ഷക റാലിക്കിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

 

LIVE NEWS - ONLINE

  • 1
    32 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു