Saturday, January 19th, 2019

രാഹുല്‍ ഗാന്ധി യു.എ.ഇയില്‍

അബൂദബിയില്‍ ശൈഖ് സായിദ് ഗ്രാന്റ്് മോസ്‌കിലും അദ്ദേഹം സന്ദര്‍ശനം നടത്തും.

Published On:Jan 11, 2019 | 9:20 am

ദുബൈ: എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.എ.ഇയില്‍. രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഐഡിയ ഒഫ് ഇന്ത്യ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കുചേരുന്നതിനാണ് രാഹുല്‍ എത്തിയത്.
ഇന്നലെ വൈകീട്ട് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോണ്‍ഗ്രസ്മുസ്‌ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ വന്‍ സംഘമാണ് രാഹുലിനെ വരവേറ്റത്. ഡോ.സാം പിത്രോഡയും അദ്ദേഹത്തിനൊപ്പമുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ. സുധാകരന്‍, എം.കെ. രാഘവന്‍, ആന്റോആന്റണി, ടി. സിദ്ദീഖ്, പ്രവീന്‍ കുമാര്‍, ഹിമാന്‍ഷു വ്യാസ്, ആരതി കൃഷ്ണ, മന്‍സൂര്‍പള്ളൂര്‍, ബഷീര്‍ രണ്ടത്താണി, മധുയാക്ഷി, റീജന്‍സി ഗ്രൂപ്പ് മേധാവി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു. കേരളത്തില്‍ നിന്നുള്ള എം.പിമാരുമായി പത്തു മിനിറ്റ് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജുമേറയിലെ ഹോട്ടലിലേക്ക് രാഹുല്‍ പുറപ്പെട്ടത്.&ിയുെ;
ഇന്ന് വൈകീട്ട് 4.30ന് ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ രാഹുല്‍ പൊതുജനങ്ങളോട് സംസാരിക്കും. ഇന്ത്യന്‍ വാണിജ്യ നായകരുടെ സംഗമങ്ങളിലും രാഹുല്‍ പങ്കെടുക്കും. ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസുഫലി, ഫിനേബ്ലര്‍ മേധാവി ഡോ.ബി.ആര്‍.ഷെട്ടി എന്നിവരുടെ നേതൃത്വത്തില്‍ അബൂദബിയിലാണ് ശനിയാഴ്ച യു.എ.ഇയിലെ വ്യവസായ നായകര്‍ രാഹുലിന് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളുമായും സംവദിക്കും. അബൂദബിയില്‍ ശൈഖ് സായിദ് ഗ്രാന്റ്് മോസ്‌കിലും അദ്ദേഹം സന്ദര്‍ശനം നടത്തും.

LIVE NEWS - ONLINE

  • 1
    56 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    2 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു