Wednesday, November 14th, 2018

രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്താല്‍ ഭാര്യമാര്‍ പിണങ്ങിപ്പോകും: ദുബെ

സ്വവര്‍ഗരതി തടയുന്ന 377-ാം വകുപ്പ് സുപ്രീംകോടതി മാറ്റിയിട്ടില്ല

Published On:Jul 27, 2018 | 12:08 pm

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബി.ജെ.പി പാര്‍ലമെന്റ് അംഗം നിഷികാന്ത് ദുബെ. രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്താല്‍ തങ്ങളുടെ ഭാര്യമാര്‍ പിണങ്ങിപ്പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യന്‍ ഭരണഘടനയിലെ സ്വവര്‍ഗരതി തടയുന്ന സെക്ഷന്‍ 377 ഇപ്പോഴും സുപ്രീംകോടതി മാറ്റിയിട്ടില്ലെന്ന് രാഹുല്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ എന്തിനാണ് രാഹുലിനെ ആലിംഗനം ചെയ്യുന്നത്. സെക്ഷന്‍ 377 ഇതുവരെ നിരോധിച്ചിട്ടില്ല. മാത്രവുമല്ല രാഹുലിനെ കെട്ടിപ്പിടിച്ചാല്‍ ഇക്കാര്യം പറഞ്ഞ് ഭാര്യമാര്‍ തങ്ങളെ ഉപേക്ഷിച്ച് പോകും. എന്നാല്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിച്ചാല്‍ അദ്ദേഹത്തെ ആലിംഗനം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും നിഷികാന്ത് ദുബെ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ ചര്‍ച്ചയ്ക്കിടെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തത്. ഇക്കാര്യത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമാണ് രാഹുലിനെതിരെ ഉയര്‍ത്തിയത്. എന്നാല്‍ രാഹുലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന് വെറുപ്പിന്റെ രാഷ്ട്രീയം അറിയില്ലെന്നും ചൂണ്ടിക്കാട്ടി.

 

LIVE NEWS - ONLINE

  • 1
    16 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    17 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    17 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    18 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    20 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    22 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    22 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    22 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    23 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി