Wednesday, November 14th, 2018

പ്രധാനമന്ത്രി പദത്തിന് മോഹമില്ല: രാഹുല്‍ ഗാന്ധി

നേരത്തെ, രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Published On:Jul 25, 2018 | 10:22 am

ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍നിന്നകറ്റാന്‍ വിട്ടുവീഴ്ചക്കൊരുങ്ങി കോണ്‍ഗ്രസ്. പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിടിവാശിയില്ലെന്നും പ്രതിപക്ഷ നേതാക്കളില്‍ ആരെ വേണെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
മമത ബാനര്‍ജിയോ, മായാവതിയോ അടക്കം ആരും പ്രധാനമന്ത്രിയാകുന്നതിനോടും എതിര്‍പ്പില്ലെന്നും രാഹുല്‍ പറഞ്ഞു. നേരത്തേ, രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
ആര്‍എസ്എസിനെയും നരേന്ദ്ര മോദിയെയും പിന്തുണക്കാത്ത പ്രതിപക്ഷത്തെ ഏതു നേതാവിനെ പിന്തുണക്കുന്നതിലും തടസമില്ലെന്ന രാഹുലിന്റെ നിലപാടിന് വലിയ രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് വിലയിരുത്തല്‍. 2019ല്‍ മോദിയും ആര്‍എസ്എസും അധികാരത്തില്‍ തിരിച്ചുവരാതിരിക്കാനായി എന്തു വിട്ടുവീഴ്ചക്കും തയാറാണെന്നാണ് രാഹുലിനോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    16 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    17 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    18 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    19 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    21 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    22 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    22 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    23 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    23 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി