Wednesday, January 23rd, 2019

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ധന വില കൂട്ടി; ഇതാണ് മോഡിണോമിക്സ്: രാഹുല്‍

ഏപ്രില്‍ 24 നാണ് ഇതിന് മുമ്പ് ഇന്ധന വില കൂട്ടിയത്

Published On:May 14, 2018 | 8:33 pm

ന്യൂഡല്‍ഹി: കഴിയുന്നത്ര വേഗത്തില്‍ കഴിയുന്നത്ര ജനങ്ങളെ വിഡ്ഢികളാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന ഉദ്ദേശമെന്ന് രാഹുല്‍ ഗാന്ധി. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും കൂടി. ഇത് ജനങ്ങളെ വിഡ്ഢികളാക്കലല്ലാതെ മറ്റെന്താണെന്നും ഇത് മോഡിണോമിക്സാണെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു.
കര്‍ണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ധന വില വര്‍ദ്ധനവ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഏപ്രില്‍ 24 നാണ് ഇതിന് മുമ്പ് ഇന്ധന വില കൂട്ടിയത്. എന്നാല്‍ കര്‍ണാടകയില്‍ വോട്ടെണ്ണുന്നതിന് മുമ്പ് വീണ്ടും വില കൂട്ടി. പെട്രോള്‍ 17 പൈസയും, ഡീസലിന് 21 പൈസയുമാണ് ഇന്ന് കൂട്ടിയത്. മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരവും ഇന്ധനവില വര്‍ധനവില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍