Wednesday, November 21st, 2018

സോംനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദത്തില്‍: രാഹുല്‍ ഗാന്ധിയുടെ പേര് അഹിന്ദുക്കളുടെ രജിസ്റ്ററില്‍

ഗുജറാത്ത് സന്ദര്‍ശനത്തിനിടയിലാണ് രാഹുല്‍ സോംനാഥ് ക്ഷേത്രദര്‍ശനം നടത്തിയത്.

Published On:Nov 29, 2017 | 9:15 pm

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര ദര്‍ശനം വിവാദമാകുന്നു. ക്ഷേത്രത്തിലെ അഹിന്ദുക്കളുടെ രജിസ്റ്ററില്‍ രാഹുല്‍ ഒപ്പുവെച്ചുവെന്നാണ് പുതിയ വിവാദത്തിന് കാരണമായത്. ഗുജറാത്ത് സന്ദര്‍ശനത്തിനിടയിലാണ് രാഹുല്‍ സോംനാഥ് ക്ഷേത്രദര്‍ശനം നടത്തിയത്.
സോംനാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്ന അഹിന്ദുക്കള്‍ ക്ഷേത്രം ഭാരവാഹികളുടെ അനുവാദം വാങ്ങി രജിസ്റ്ററില്‍ പേര് വെളിപ്പെടുത്തണമെന്നാണ് നിയമം. രജിസ്റ്ററില്‍ അഹമ്മദ് പട്ടേലിന് മുകളിലായാണ് രാഹുല്‍ ഗാന്ധിയുടെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്. രാഹുലിനെ മനപൂര്‍വം അപമാനിക്കാനാണ് പേര് അഹിന്ദുക്കളുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തതെന്നും, രജിസ്റ്ററില്‍ തിരുത്തല്‍ നടന്നുവെന്നും കോണ്‍ഗ്രസ് വക്താവ് മനോജ് ത്യാഗി പറഞ്ഞു. അതിനിടെ, സോംനാഥ് ക്ഷേത്രം പുന:ര്‍ നിര്‍മ്മിക്കുന്നതില്‍ ജവഹര്‍ലാല്‍ നെഹ്‌റു അസന്തുഷ്ടനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ വികസത്തെയും ഗുജറാത്തിനെയും തന്നെയും കോണ്‍ഗ്രസ് വെറുക്കുന്നുവെന്നും തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

 

LIVE NEWS - ONLINE

  • 1
    15 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 2
    16 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 3
    12 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 4
    13 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 5
    15 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 6
    17 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 7
    19 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 8
    20 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 9
    21 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം