Friday, August 17th, 2018

മരങ്ങള്‍ നട്ടുപിടിപ്പിച്ച് രാഹുലും ശ്രീജിത്തും

തണല്‍ മരങ്ങളാണ് ഇവര്‍ നടുന്നത്.

Published On:Jun 7, 2018 | 2:26 pm

അനുമോള്‍ ജോയി
കണ്ണൂര്‍: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും മരതൈ വിതരണം ചെയ്യുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. അത് വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്‌കൂളുകളുടെയുമെല്ലാം നേതൃത്വത്തില്‍ നടത്തിവരാറുമുണ്ട്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ് കണ്ണൂര്‍ തെക്കിബസാറിലെ എം രാഹുലും കോഴിക്കോട് സ്വദേശി ശ്രീജിത്ത് ഹാര്‍വസ്റ്റും. കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി ഇവര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും അതിനെ പരിപാലിച്ചുവരികയുമാണ്. തണല്‍ മരങ്ങളാണ് ഇവര്‍ നടുന്നതിലേറെയും. വേപ്പ്, നെല്ലി, കൂവളം, നീര്‍മരുത് എന്നിങ്ങനെ തുടങ്ങി കായ്കളും പൂക്കളും തരുന്ന മരങ്ങള്‍ വേറെയും.
മുന്‍വര്‍ഷങ്ങളില്‍ മരതൈകള്‍ പണം നല്‍കിയാണ് വാങ്ങിയിരുന്നതെങ്കില്‍ ഇപ്രാവശ്യം കണ്ണൂര്‍ സോഷ്യല്‍ ഫോറസറ്റ് ഡിവിഷന്റെ സഹായത്തോടെ കണ്ണവം പെരുവത്ത് നിന്ന് വിവിധ മരതൈകള്‍ സൗജന്യമായി ലഭിച്ചു. ഈവര്‍ഷം നടുന്ന മരങ്ങളെല്ലാം പരിപാലിക്കാനായി കണ്ണൂര്‍ ടൗണ്‍, തെക്കിബസാര്‍, കന്റോണ്‍മെന്റ് ഏരിയ, പയ്യാമ്പലം റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് മരങ്ങള്‍ നടുകയെന്ന് രാഹുല്‍ പറയുന്നു.
ജൂണ്‍ 5ന് പരിസ്ഥിതിബോധം പൊട്ടിമുളയ്ക്കുന്ന ഒരുപറ്റം ആള്‍ക്കാര്‍ നമ്മുടെ നാട്ടിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇടം നേടാന്‍ മരതൈകള്‍ നട്ടുപിടിപ്പിക്കുകയും മരതൈകള്‍ വിതരണം ചെയ്യുകയും എന്നുവേണ്ട ഒരുപാട് പ്രഹസനങ്ങള്‍ അവര്‍ കാണിക്കാറുണ്ട്. ഇവര്‍ക്കെല്ലാമുള്ള ഒരു ബോധവല്‍കരണം എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങള്‍ ഇങ്ങനെ ഒരു പരിപാടിക്ക് തുടക്കം കുറിച്ചത്. എല്ലാദിവസവും നമ്മള്‍ പരിസ്ഥിതിയെ സംരക്ഷിക്കണം. അതുകൊണ്ട് തന്നെ ‘മേക്ക് മൈ സിറ്റി ഗ്രീന്‍’ എന്നാണ് നമ്മള്‍ പരിപാടിക്ക് പേരിട്ടതെന്ന് ശ്രീജിത്ത് പറഞ്ഞു. കണ്ണൂരില്‍ ടെക്‌നിക്കല്‍ ഫീല്‍ഡില്‍ സെല്‍ഫ് എംപ്ലോയിയാണ് രാഹുല്‍. വന്യജീവി സംരക്ഷകനാണ് ശ്രീജിത്ത്. ഇവരുടെ ജോലിക്കിടയില്‍ സമയം കണ്ടെത്തിയാണ് പരിസ്ഥിതി സംരക്ഷണത്തിന് ഇറങ്ങുന്നത്.

 

LIVE NEWS - ONLINE

 • 1
  10 hours ago

  ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

 • 2
  11 hours ago

  നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

 • 3
  13 hours ago

  മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

 • 4
  14 hours ago

  ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

 • 5
  14 hours ago

  പ്രളയത്തില്‍ മുങ്ങി കേരളം

 • 6
  15 hours ago

  ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

 • 7
  16 hours ago

  വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

 • 8
  18 hours ago

  ഭയപ്പെടേണ്ട: മുഖ്യമന്ത്രി

 • 9
  19 hours ago

  150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി