Wednesday, September 26th, 2018

രഹാനയെ ഉള്‍പ്പെടുത്താത്തില്‍ വിമര്‍ശനം

രഹാനയെ ഒഴിവാക്കി കെ.എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെയും ഗവാസ്‌കര്‍ വിമര്‍ശിച്ചു.

Published On:Oct 5, 2017 | 9:40 am

മുംബൈ: ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഓസ്‌ട്രേലിക്കെതിരായ ട്വന്റി20 ടീമീല്‍ അജിന്‍ക്യ രഹാനയെ ഉള്‍പ്പെടുത്താത്ത ബി.സി.സി.ഐ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. നാല് അര്‍ധ സെഞ്ച്വറികള്‍ തുടര്‍ച്ചയായി നേടിയ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുന്നത് ഏത് നിബന്ധനയുടെ അടിസ്ഥാനത്തിലാണെന്ന് ഗവാസ്‌കര്‍ ചോദിച്ചു.
രഹാനയെ ഒഴിവാക്കി കെ.എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെയും ഗവാസ്‌കര്‍ വിമര്‍ശിച്ചു. രാഹുല്‍ മികച്ച കളിക്കാരനാണ്. എന്നാല്‍ കഴിഞ്ഞ പരമ്പരയില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ഗവാസ്‌കര്‍ ചോദിക്കുന്നു.ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനു പകരക്കാരനായി ടീമിലെത്തിയ രഹാനെ അഞ്ച് മത്സരങ്ങളില്‍ നാലിലും അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    30 mins ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 2
    32 mins ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 3
    37 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 4
    37 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 5
    39 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    41 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    2 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 8
    2 hours ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 9
    2 hours ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു