Saturday, November 17th, 2018

രഘുറാം രാജന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക്

  ന്യൂഡല്‍ഹി : ഇന്ത്യയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാകും. അദ്ദേഹത്തിന്റെ നിയമനത്തിന് പ്രധാനമന്ത്രി അനുമതി നല്‍കിയതോടെയാണ് ആര്‍ ബി ഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതി കൂടി അമ്പതുകാരനായ രഘുറാം രാജനെ തേടിയെത്തുന്നത്. നിലവില്‍ ഗവര്‍ണറായ ഡി സുബ്ബറാവു സെപ്തംബര്‍ നാലിന് വിരമിക്കുന്ന ഒഴിവിലേക്കാണ് രഘുറാം രാജന്‍ നിയമിക്കപ്പെടുന്നത്. ഐ ഐ ടിയില്‍ നിന്ന് സ്വര്‍ണമെഡലോടെ ബിടെക്കും അഹമ്മദാബാദ് ഐ ഐ എമ്മില്‍ നിന്ന് എം … Continue reading "രഘുറാം രാജന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക്"

Published On:Aug 6, 2013 | 7:54 pm

RAGHURAM-RAJAN

 

ന്യൂഡല്‍ഹി : ഇന്ത്യയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാകും. അദ്ദേഹത്തിന്റെ നിയമനത്തിന് പ്രധാനമന്ത്രി അനുമതി നല്‍കിയതോടെയാണ് ആര്‍ ബി ഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതി കൂടി അമ്പതുകാരനായ രഘുറാം രാജനെ തേടിയെത്തുന്നത്. നിലവില്‍ ഗവര്‍ണറായ ഡി സുബ്ബറാവു സെപ്തംബര്‍ നാലിന് വിരമിക്കുന്ന ഒഴിവിലേക്കാണ് രഘുറാം രാജന്‍ നിയമിക്കപ്പെടുന്നത്. ഐ ഐ ടിയില്‍ നിന്ന് സ്വര്‍ണമെഡലോടെ ബിടെക്കും അഹമ്മദാബാദ് ഐ ഐ എമ്മില്‍ നിന്ന് എം ബി എയും നേടിയ അദ്ദേഹം അമേരിക്കയിലെ മസ്സാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് പി എച്ച്ഡിയും നേടിയിട്ടുണ്ട്. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സമയത്താണ് ഭോപ്പാല്‍ സ്വദേശിയായ രഘുറാം രാജന്‍ ആര്‍ ബി ഐ തലപ്പത്ത് എത്തുന്നത്.

LIVE NEWS - ONLINE

  • 1
    3 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    4 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    8 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    12 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    20 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    21 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു