Monday, September 24th, 2018

റാഫേല്‍ നദാല്‍ വീണ്ടും ലോക ഒന്നാം നമ്പറില്‍

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ രണ്ടാം സ്ഥാനത്തേക്ക് വീണതോടെയാണ് നദാല്‍ ഒന്നിലേക്ക് എത്തിയത്.

Published On:Apr 4, 2018 | 9:26 am

ലോസ് ആഞ്ചലസ്: പുരുഷവിഭാഗം ടെന്നീസ് സിംഗിള്‍സില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ലോക ഒന്നാം നമ്പറില്‍ തിരിച്ചെത്തി. മയാമി ഓപ്പണ്‍ ടെന്നീസില്‍ ഓസ്‌ട്രേലിയയുടെ തനാസി കോക്കിനാകിസിനെതിരേ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ രണ്ടാം സ്ഥാനത്തേക്ക് വീണതോടെയാണ് നദാല്‍ ഒന്നിലേക്ക് എത്തിയത്. മയാമി ഓപ്പണില്‍ ജയിച്ച അമേരിക്കയുടെ ജോണ്‍ ഇസ്‌നര്‍ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ലോക ഒമ്പതാം റാങ്കില്‍ എത്തി.
ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചാണ് മൂന്നാം റാങ്കില്‍. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേസ്, ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ഡിമിത്രോവ്, അര്‍ജന്റീനയുടെ ഹ്വാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ എന്നിവരാണ് ആദ്യ ആറു റാങ്കില്‍.
വനിതാ വിഭാഗത്തില്‍ റൊമാനിയയുടെ സിമോണ ഹാലെപ്പ്, ഡെന്മാര്‍ക്കിന്റെ കരോളിന്‍ വോസ്‌നിയാകി, സ്‌പെയിനിന്റെ ഗാര്‍ബിനെ മുഗുരുസ, യുക്രെയിനിന്റെ എലിന സ്വിറ്റോളിന, ലാത്വിയയുടെ യെലേന ഒസ്താപെങ്കോ എന്നിവരാണ് ആദ്യ അഞ്ച് റാങ്കുകളില്‍.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    10 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    10 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    15 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    15 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    16 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    17 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    17 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    17 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു