Sunday, November 18th, 2018

റേഡിയോ ജോക്കി വധം; മൂന്നാംപ്രതി അപ്പുണ്ണിയും കാമുകിയും പിടിയില്‍

കൊലപാതകം നടത്തിയശേഷം ഒളിവില്‍പോയ അപ്പുണ്ണിക്കായി പോലീസ് ദിവസങ്ങളായി തമി!ഴ്‌നാട്-കര്‍ണ്ണാടക എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു.

Published On:Apr 17, 2018 | 11:35 am

തിരു: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ മൂന്നാംപ്രതി അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍. അപ്പുണ്ണിയോടൊപ്പം കാമുകിയുടെ പിടിയിലായിട്ടുണ്ട്. കൊലപാതകം നടത്തിയശേഷം ഒളിവില്‍ പോയ കായംകുളം അപ്പുണ്ണി എന്ന അപ്പുണ്ണിയെ ചെന്നൈയില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം അപ്പുണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം കൊലപാതകത്തിലെ ഒന്നാം പ്രതി സത്താറിനെ രണ്ട് ദിവത്തിനുള്ളില്‍ നാട്ടിലെത്തിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകം നടത്തിയശേഷം ഒളിവില്‍പോയ അപ്പുണ്ണിക്കായി പോലീസ് ദിവസങ്ങളായി തമി!ഴ്‌നാട്-കര്‍ണ്ണാടക എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. അപ്പുണ്ണി ചെന്നൈയില്‍ ഉണ്ടെന്ന രഹസ്യംവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ പിന്‍ തുടര്‍ന്നാണ് പോലീസ് അപ്പുണ്ണിയെ കസ്റ്റഡിയിലെടുത്തത്. അപ്പുണ്ണിയെ ഒളിവില്‍ താമസിപ്പിച്ചിരുന്ന കാമുകിയെയും പോലീസ് പിടികൂടിയിട്ടുണ്ട്. രാജേഷിനെ വെടിക്കൊലപ്പെടുത്തിയത് അപ്പുണ്ണിയാണ്. അലീഭായിയാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് അപ്പുണ്ണി പോലീസിനോട് പറഞ്ഞു.
അപ്പുണ്ണിയെ രഹസ്യ കേന്ദ്രത്തില്‍ പോലീസ് ചോദ്യംചെയ്യുകയാണ്. ഇതിനുശേഷം ആയിരിക്കും അപ്പുണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയെന്നും അന്വേഷണസംഘം അറിയിച്ചു. കേസില്‍ അറസ്റ്റിലായ 5 പേര്‍ ഇപ്പോള്‍ ജയിലിലാണ്. അതേസമയം കൊലപാതകത്തിലെ ഒന്നാം പ്രതിയായ സത്താറിനെ രണ്ട് ദീവസത്തിനുള്ളില്‍ ഖത്തറില്‍ നിന്ന് നാട്ടിലെത്തിക്കുമെന്നും പോലീസ് അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    4 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    5 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    5 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    19 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    19 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    23 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം