Wednesday, July 24th, 2019

പ്രസവം തത്സമയം പ്രക്ഷേപണം ചെയ്ത് റേഡിയോ ജോക്കി!

തന്നെ സ്‌നേഹിക്കുന്ന ശ്രോതാക്കള്‍ക്ക് വേണ്ടിയാണ് കസീഡി പ്രസവം തത്സമയം പ്രക്ഷേപണം ചെയ്തിരിക്കുന്നത്

Published On:Feb 26, 2018 | 11:00 am

ആശുപത്രി വരാന്തയില്‍ ഭര്‍ത്താവിന്റെ സഹായത്തോടെ പ്രസവിച്ച യുവതിയുടെ ചിത്രങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ പ്രസവം തത്സമയം പ്രക്ഷേപണം ചെയ്ത വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഒരു റേഡിയോ ജോക്കിയാണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
യുഎസിലെ ആര്‍ജെ ആയ കസീഡിയാണ് പ്രസവം ബ്രോഡ്കാസ്റ്റ് ചെയ്തത്. തന്നെ സ്‌നേഹിക്കുന്ന ശ്രോതാക്കള്‍ക്ക് വേണ്ടിയാണ് കസീഡി പ്രസവം തത്സമയം പ്രക്ഷേപണം ചെയ്തിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം ശ്രോതാക്കളുമായി പങ്കുവെയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കസീഡി പറയുന്നു.
പ്രസവം നടന്നത് ആശുപത്രിയിലാണെങ്കിലും, റേഡിയോ സ്‌റ്റേഷനിലെ സംവിധാനങ്ങളെല്ലാം ഒരുക്കിയാണ് പ്രസവം നടത്തിയത്. കുഞ്ഞിന് പേരിടാനുള്ള അവസരം കൂടി ശ്രോക്കള്‍ക്ക് നല്‍കിയിരിക്കുകയാണ് അവര്‍. കസീഡിയും ഭര്‍ത്താവും തിരഞ്ഞെടുത്ത 12 പേരുകള്‍ ശ്രോതാക്കളുടെ വോട്ടിങ്ങിന് ഇടുകയായിരുന്നു. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന പേരായിരിക്കും കസീഡി കുഞ്ഞിന് തിരഞ്ഞെടുക്കുന്നത്‌

LIVE NEWS - ONLINE

  • 1
    12 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    13 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    15 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    16 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    18 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    20 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    21 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    21 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    22 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി