Monday, September 24th, 2018

റേഡിയോജോക്കി വധം; മുഖ്യ പ്രതി അലിഭായി കസ്റ്റഡിയില്‍

ഖത്തറിലുള്ള അലിഭായിയെ കേരളത്തില്‍ എത്തിക്കാന്‍ പോലീസ് ശ്രമം നടത്തി വരികയായിരുന്നു.

Published On:Apr 10, 2018 | 10:14 am

തിരു:  റേഡിയോജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെന്ന് പോലീസ് ആരോപിക്കുന്ന അലിഭായി എന്ന സാലിഹ് ബിന്‍ ജലാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഖത്തറില്‍ നിന്നും ഇയാള്‍ കേരളത്തിലെത്തുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ വിമാനത്താവളത്തിലും പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
കീഴടങ്ങാന്‍ സന്നദ്ധമാണെന്ന് തന്റെ അഭിഭാഷകന്‍ മുഖേന അലിഭായി പോലീസിനെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍ കീഴടങ്ങുന്നതിന് മുമ്പുതന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തിയത്. കൊല നടത്താന്‍ അലിഭായിക്കൊപ്പമുണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും മറ്റൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഷംസീര്‍ എന്ന ഒരാളാണ് കസ്റ്റഡിയിലുള്ളത്.
രാജേഷിനെ കൊലപ്പെടുത്തിയത് അലിഭായിയുടെ നേതൃത്വത്തില്‍ തന്നെയാണെന്നാണ് പൊലീസ് നിഗമനം. കൊല നടത്താന്‍ വേണ്ടി മാത്രം കേരളത്തിലെത്തിയ അലിഭായി രാജേഷിനെ കൊന്ന ശേഷം കാര്‍ ബംഗളൂരുവിലേക്കും അവിടെനിന്ന് നേപ്പാള്‍ വഴി വിദേശത്തേക്കും കടന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഖത്തറിലുള്ള അലിഭായിയെ കേരളത്തിലെത്തിക്കാന്‍ പോലീസ് ശ്രമം നടത്തിവരുകയായിരുന്നു.
വിദേശത്തുനിന്നുള്ള ക്വട്ടേഷനാണ് കൊലക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. രാജേഷിന്റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്റെ മുന്‍ഭര്‍ത്താവിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തായിരുന്നു അലിഭായി കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. വിദേശത്തുള്ള വനിതക്കും അവരുടെ മുന്‍ഭര്‍ത്താവിനും ഗള്‍ഫില്‍ യാത്രാ വിലക്കുണ്ട്. അതിനാല്‍ അവരെ നേരിട്ട് കണ്ട് മൊഴിയെടുക്കാന്‍ പോലീസ് ഗള്‍ഫിലേക്ക് പോകാനും ഒരുങ്ങുകയാണ്.

 

 

LIVE NEWS - ONLINE

  • 1
    59 mins ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    3 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    4 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    8 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    8 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    9 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    10 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    10 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    10 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു