Wednesday, September 19th, 2018

വാഹനങ്ങളില്‍ റേഡിയോ ഫ്രീക്വന്‍സി സംവിധാനം

  കോഴിക്കോട്: ചരക്ക് വാഹനങ്ങളില്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ്‌സിംഗ്. ചെക് പോസ്റ്റുകളിലും മറ്റും സ്ഥാപിക്കുന്ന റീഡറുകള്‍ വഴി വാഹനത്തിന്റെ വേഗതയും മറ്റുവിവരങ്ങളും ലഭ്യമാകും. ചെക്‌പോസ്റ്റുകളില്‍ വാഹനം നിറുത്തി വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനം നിറുത്തലാക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വാഹനങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. പാതയോരങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നകാര്യത്തില്‍ പ്രത്യേക ചട്ടങ്ങളൊന്നുമില്ല. … Continue reading "വാഹനങ്ങളില്‍ റേഡിയോ ഫ്രീക്വന്‍സി സംവിധാനം"

Published On:Aug 19, 2013 | 6:02 pm

radio frequency identi

 
കോഴിക്കോട്: ചരക്ക് വാഹനങ്ങളില്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ്‌സിംഗ്. ചെക് പോസ്റ്റുകളിലും മറ്റും സ്ഥാപിക്കുന്ന റീഡറുകള്‍ വഴി വാഹനത്തിന്റെ വേഗതയും മറ്റുവിവരങ്ങളും ലഭ്യമാകും. ചെക്‌പോസ്റ്റുകളില്‍ വാഹനം നിറുത്തി വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനം നിറുത്തലാക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് വാഹനങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. പാതയോരങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നകാര്യത്തില്‍ പ്രത്യേക ചട്ടങ്ങളൊന്നുമില്ല. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പരസ്യ ഏജന്‍സികളുമായി ചര്‍ച്ചചെയ്ത് പ്രാരംഭ രൂപം സര്‍ക്കാരിന് സമര്‍പ്പിക്കും. മണ്ണുത്തിക്കും മഞ്ചേശ്വരത്തിനും ഇടയില്‍ ദേശീയപാതയില്‍ രണ്ടുമുതല്‍ മൂന്നുവരെ കിലോമീറ്റര്‍ ഇടവിട്ട് ക്യാമറകള്‍ സ്ഥാപിക്കും. 90 ക്യാമറകളാണ് സ്ഥാപിക്കുക. വാഹനങ്ങളില്‍ രാത്രിയില്‍ ലൈറ്റ് പ്രകാശിപ്പിക്കുന്നത് പരിശോധിക്കുന്നതിനായി ലക്‌സ് മീറ്റര്‍ വാങ്ങുമെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    39 mins ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 2
    3 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 3
    5 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 4
    6 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 5
    7 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 6
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    9 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 8
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    10 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു