രാധിക ശരത് കുമാര്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നു

Published:December 5, 2016

radhika-sarathkumar-full

 

 

 

 

ഒരു വ്യാഴാവട്ടത്തിന് ശേഷം രാധിക ശരത് കുമാര്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നു. ദിലീപിന്റെ പുതിയ ചിത്രത്തിലൂടെയാണ് രാധികയുടെ രണ്ടാം വരവ്. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1993 പുറത്തിറങ്ങിയ അര്‍ഥന എന്ന ചിത്രത്തിലാണ് രാധിക അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ ദിലീപിന്റ അമ്മയുടെ വേഷമാണ് രാധിക്ക്ക്.
ചിത്രത്തിലെ രണ്ട് കേന്ദ്ര സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നാണിത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക.
സച്ചി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ രാമനുണ്ണി എന്ന എം.എല്‍.എയുടെ വേഷമാണ് ദിലീപിന്. ഡിസംബര്‍ 9ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പാലക്കാട്, കൊച്ചി, തിരുവനന്തപുരം, ഗോവ മഹാരാഷ്ട്ര അതിര്‍ത്തി, കംബോഡിയ , ശ്രീലങ്ക, തായ്‌ലന്റ് എന്നിവിടങ്ങളിലാണ് ചിത്രീകരണം നിശ്ചയിച്ചിരിക്കുന്നത്. വിഷു റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.