Saturday, February 16th, 2019

അടച്ചിട്ട ക്വാര്‍ട്ടേഴ്‌സില്‍ വന്‍ തീപിടിത്തം

കടലുണ്ടി : മണ്ണൂര്‍ വളവ് അടച്ചിട്ട ക്വാര്‍ട്ടേഴ്‌സില്‍ വന്‍ തീപിടിത്തം. മണ്ണൂര്‍ കരാകളിപ്പറമ്പ് തൊടിയില്‍ വീട്ടില്‍ കിഴക്കേപുരക്കല്‍ സുരേഷ്ബാബു താമസിക്കുന്ന മുറിയിലാണ് ഇന്നലെ രാവിലെ തീപിടിത്തമുണ്ടായത്. വസ്ത്രങ്ങള്‍, കിടക്ക, ടിവി, രേഖകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയെല്ലാം കത്തിച്ചാമ്പലായി. ആശാരിപ്പണിക്കാരനായ സുരേഷ്ബാബു ജോലിയ്ക്കു പോയ ശേഷം എട്ടരയോടെയാണ് ഭാര്യ ഗീത മുറി അടച്ചു തൊട്ടടുത്ത അപ്പര്‍ സ്റ്റിച്ചിങ് യൂണിറ്റിലേക്ക് പോയത്. 11 മണിയോടെ പുക ഉയരുന്നതു ശ്രദ്ധയില്‍ പെട്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് തീ പിടിച്ചത് കണ്ടത്. ഉടന്‍ അഗ്നിശമന സേനയെ … Continue reading "അടച്ചിട്ട ക്വാര്‍ട്ടേഴ്‌സില്‍ വന്‍ തീപിടിത്തം"

Published On:Sep 27, 2013 | 6:28 pm

കടലുണ്ടി : മണ്ണൂര്‍ വളവ് അടച്ചിട്ട ക്വാര്‍ട്ടേഴ്‌സില്‍ വന്‍ തീപിടിത്തം. മണ്ണൂര്‍ കരാകളിപ്പറമ്പ് തൊടിയില്‍ വീട്ടില്‍ കിഴക്കേപുരക്കല്‍ സുരേഷ്ബാബു താമസിക്കുന്ന മുറിയിലാണ് ഇന്നലെ രാവിലെ തീപിടിത്തമുണ്ടായത്. വസ്ത്രങ്ങള്‍, കിടക്ക, ടിവി, രേഖകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയെല്ലാം കത്തിച്ചാമ്പലായി. ആശാരിപ്പണിക്കാരനായ സുരേഷ്ബാബു ജോലിയ്ക്കു പോയ ശേഷം എട്ടരയോടെയാണ് ഭാര്യ ഗീത മുറി അടച്ചു തൊട്ടടുത്ത അപ്പര്‍ സ്റ്റിച്ചിങ് യൂണിറ്റിലേക്ക് പോയത്. 11 മണിയോടെ പുക ഉയരുന്നതു ശ്രദ്ധയില്‍ പെട്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് തീ പിടിച്ചത് കണ്ടത്. ഉടന്‍ അഗ്നിശമന സേനയെ വിവരമറിയിച്ചു തടര്‍ന്ന് മീഞ്ചന്തയില്‍ നിന്നു രണ്ട് യൂണിറ്റ് എത്തി തീയണച്ചു. വീട്ടില്‍ തുണികള്‍ തയ്ക്കുന്ന ഗീതയെ ഏല്‍പ്പിച്ച ഒട്ടേറെ പുത്തന്‍ തുണിത്തരങ്ങളുണ്ടായിരുന്നു. ഇവയെല്ലാം കത്തി നശിച്ചു. ഏതാണ്ട് രണ്ടു ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    19 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്