Friday, November 16th, 2018

പയ്യാമ്പലത്തെ ക്വാഡ് ബൈക്കുകള്‍ ഇനി മുഴപ്പിലങ്ങാട് ബീച്ചില്‍

          കണ്ണൂര്‍: പയ്യാമ്പലം തീരത്ത് വിനോദസഞ്ചാരികള്‍ക്ക് ഹരമായി മാറിയ ക്വാഡ് ബൈക്കുകള്‍ ഇനി മുഴപ്പിലങ്ങാട് ബീച്ചിലേക്ക്. പയ്യാമ്പലം പാര്‍ക്ക് നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പയ്യാമ്പലം ബീച്ചിലെ ക്വാഡ് ബൈക്കുകള്‍ മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. പയ്യാമ്പലം നടത്തിപ്പുമായി ബന്ധപ്പെട്ട് പഴയ കരാറുകാരന്‍ നല്‍കിയ ഹര്‍ജിയില്‍ പാര്‍ക്ക് നടത്തിപ്പിനുള്ള പുതിയ ടെണ്ടര്‍ നടപടികളും ബീച്ചിലെ മറ്റ് പ്രവര്‍ത്തികളും ഹൈക്കോടതി … Continue reading "പയ്യാമ്പലത്തെ ക്വാഡ് ബൈക്കുകള്‍ ഇനി മുഴപ്പിലങ്ങാട് ബീച്ചില്‍"

Published On:May 3, 2017 | 11:44 am

Quad Bike Kannur Payyambalam Full

 

 

 

 

 
കണ്ണൂര്‍: പയ്യാമ്പലം തീരത്ത് വിനോദസഞ്ചാരികള്‍ക്ക് ഹരമായി മാറിയ ക്വാഡ് ബൈക്കുകള്‍ ഇനി മുഴപ്പിലങ്ങാട് ബീച്ചിലേക്ക്.
പയ്യാമ്പലം പാര്‍ക്ക് നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പയ്യാമ്പലം ബീച്ചിലെ ക്വാഡ് ബൈക്കുകള്‍ മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്.
പയ്യാമ്പലം നടത്തിപ്പുമായി ബന്ധപ്പെട്ട് പഴയ കരാറുകാരന്‍ നല്‍കിയ ഹര്‍ജിയില്‍ പാര്‍ക്ക് നടത്തിപ്പിനുള്ള പുതിയ ടെണ്ടര്‍ നടപടികളും ബീച്ചിലെ മറ്റ് പ്രവര്‍ത്തികളും ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
12 ലക്ഷം രൂപ ചെലവഴിച്ച് 2016 ഫെബ്രുവരി 2നാണ് ക്വാഡ് ബൈക്കുകള്‍ പയ്യാമ്പലം ബീച്ചില്‍ എത്തിച്ചത്. ഏത് പ്രതലത്തില്‍ കൂടിയും എളുപ്പത്തില്‍ ഓടിക്കാന്‍ കഴിയാവുന്ന മൂന്നോ നാലോ ലോപ്രഷര്‍ ടയറുകളോടു കൂടിയ വാഹനമാണ് ക്വാഡ് ബൈക്ക്. കേരളത്തില്‍ ആദ്യമായി ക്വാഡ് ബൈക്കുകള്‍ എത്തിയത് പയ്യാമ്പലം ബീച്ചിലാണ്. സാധാരണ ഗോവ പോലുള്ള സ്ഥലങ്ങളിലാണ് ക്വാഡ് ബൈക്കുകള്‍ കാണാറുള്ളത്.
പയ്യാമ്പലം ബീച്ചില്‍ ക്വാഡ് ബൈക്കില്‍ കയറാന്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഒരു കിലോമീറ്ററിന് 300 രൂപയും ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ബൈക്കിന് 250 രൂപയുമാണ് ഈടാക്കിയിരുന്നത്.
അവകാശ തര്‍ക്കത്തിനിടയില്‍ ഇത്തരത്തില്‍ പയ്യാമ്പലത്തിലെ പല പദ്ധതികളും സ്തംഭനാവസ്ഥയിലാണ്. ആരംഭിച്ച മിക്ക പദ്ധതികളും പാതിവഴിയിലാണ്. പയ്യാമ്പലം പാര്‍ക്ക് നാശത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് ക്വാഡ് ബൈക്കുകള്‍ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് മാറ്റുന്നത്.

LIVE NEWS - ONLINE

  • 1
    12 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    13 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    14 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    16 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    18 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    19 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    20 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    21 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    21 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി