Wednesday, July 17th, 2019

ഉപചാരംചൊല്ലി റഷ്യ, ഇനി ഖത്തറില്‍ കാണാം

ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫന്റിനോയെ സാക്ഷിയാക്കിയായിരുന്നു 22-ാമത് വിശ്വമേളയുടെ പന്ത് കൈമാറ്റം.

Published On:Jul 16, 2018 | 9:53 am

മോസ്‌കോ: 31 നാള്‍ നീണ്ട കാല്‍പന്ത് ഉത്സവത്തിന് റഷ്യയില്‍ കൊടിയിറങ്ങി. ഇനി നാലുവര്‍ഷം കഴിഞ്ഞ് പുതിയൊരു പൂരപ്പറമ്പില്‍ കാണാമെന്നു പറഞ്ഞ് അവര്‍ ഉപചാരംചൊല്ലി പിരിഞ്ഞു. റഷ്യ ലോകകപ്പിന്റെ മുഖ്യ സംഘാടകനായ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഔദ്യോഗിക വസതിയായ ക്രെംലിനില്‍ നടന്ന ചടങ്ങില്‍ 2022 ലോകകപ്പ് ആതിഥേയ രാഷ്ട്രമായ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനിക്ക് പ്രതീകാത്മകമായി പന്തു കൈമാറി.
ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫന്റിനോയെ സാക്ഷിയാക്കിയായിരുന്നു 22-ാമത് വിശ്വമേളയുടെ പന്ത് കൈമാറ്റം. 2022 ലോകകപ്പ് ഏറ്റവും മികച്ചതായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് പുടിന്‍ പറഞ്ഞു. ഏറ്റവും മികച്ചതും മനോഹരവുമായിരിക്കും ഖത്തര്‍ ലോകകപ്പെന്ന് അമീറും പ്രതികരിച്ചു.
ഇതാദ്യമായാണ് ഒരു അറബ് രാജ്യം ഫിഫ ലോകകപ്പിന് വേദിയാവുന്നത്. 2010 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അമേരിക്കയെ പിന്തള്ളി 148 വോട്ടിനാണ് ഖത്തര്‍ വേദി സ്വന്തമാക്കിയത്.രണ്ടുദിവസം മുമ്പ് മോസ്‌കോയില്‍ നടന്ന ഫിഫ കൗണ്‍സില്‍ യോഗം ലോകകപ്പിന്റെ തീയതിയും പ്രഖ്യാപിച്ചു. സാധാരണ ജൂണ്‍-ജൂലൈയില്‍ നടക്കുന്ന വിശ്വമേള ഖത്തറില്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഷെഡ്യൂള്‍ ചെയ്തത്.
പ്രധാന വിമര്‍ശനമായി മാറിയ ചൂടിനെ ചെറുക്കാന്‍ സ്‌റ്റേഡിയത്തില്‍ കൃത്രിമ ശീതീകരണ സംവിധാനങ്ങള്‍ ഒരുക്കിയാണ് അവര്‍ ലോകകപ്പിനെ വരവേല്‍ക്കുന്നത്. എട്ടു വേദികളില്‍ പ്രധാനമായ ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയം ലോകകപ്പിനും അഞ്ചുവര്‍ഷംമുമ്പേ നവീകരിച്ചും ഖത്തര്‍ ഞെട്ടിച്ചു.

 

 

 

LIVE NEWS - ONLINE

  • 1
    8 mins ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    2 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    4 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    5 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    6 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    7 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    8 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ