Wednesday, November 21st, 2018

ഖത്തര്‍ ലോകകപ്പ് ഒരുക്കങ്ങളില്‍ ഫിഫക്ക് സംതൃപ്തി

ഖത്തര്‍ ലോകകപ്പ് അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കും.

Published On:Oct 28, 2017 | 10:02 am

ദോഹ: ലോക ഫുട്‌ബോള്‍ മാമാങ്കത്തിനായുള്ള ഖത്തറിന്റെ തയ്യാറെടുപ്പില്‍ സംതൃപ്തിയുണ്ടെന്ന് ഫിഫ സെക്രട്ടറി ജനറല്‍ ഫത്മ സമോറ പറഞ്ഞു. ഖത്തറിെന്റ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ സംതൃപ്തി രേഖപ്പെടുത്തിയത്. ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളെ ലോകകപ്പ് നടത്തിപ്പിനായി മുന്നോട്ട് വരാന്‍ ഖത്തര്‍ തയ്യാറെടുപ്പുകള്‍ പ്രചോദനമാകുമെന്നും അവര്‍ അഭിമുഖത്തിനിടെ ചൂണ്ടിക്കാട്ടി.
ഖത്തര്‍ ലോകകപ്പ് അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഖലീഫ രാജ്യാന്ത സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണവും ഉദ്ഘാടനവും അതാണ് നമുക്ക് കാണിച്ചു തരുന്നതെന്നും അവര്‍ പറഞ്ഞു. മേഖലയിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് പ്രാദേശിക സംഘാടകരുമായി ഒന്നിച്ചിരുന്ന് പ്രവര്‍ത്തിക്കുമെന്നും അഞ്ച് വര്‍ഷം ബാക്കിയിരിക്കെ യഥാസമയം ഖത്തര്‍ ലോകകപ്പ് നടക്കുമെന്ന് ഉറപ്പുനല്‍കുന്നതായും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു
ലോക സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഫുട്‌ബോളെന്നും ലോകത്തിെന്റ ഓരോ മുക്കുമൂലകളിലുമുള്ളവര്‍ക്ക് കളിക്കാനിടയാക്കുകയാണ് ഫിഫയുടെ ദൗത്യമെന്നും അതില്‍ മിഡിലീസ്‌റ്റെന്നോ റഷ്യയെന്നോ വ്യത്യാസമില്ലെന്നും ഏതെങ്കിലും ഭൂഖണ്ഡങ്ങളില്‍ മാത്രം ഫിഫ ശ്രദ്ധിക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും എവിടെ ഫുട്‌ബോളിന് താല്‍പര്യമുള്ള ജനതയുണ്ടോ അവിട ഫിഫ എത്തുന്നുവെന്നും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

 

 

 

LIVE NEWS - ONLINE

  • 1
    2 mins ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 2
    6 mins ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 3
    39 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 4
    49 mins ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 5
    1 hour ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 6
    2 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 7
    2 hours ago

    ബ്രസീലിന് ജയം

  • 8
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 9
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു