Sunday, February 17th, 2019

വിസയില്ലാതെ ഖത്തര്‍ യാത്ര, മാസം ഒന്നുകഴിഞ്ഞിട്ടും …!

കഴിഞ്ഞമാസം 9നാണ് വിസയില്ലാതെ ഖത്തറിലേക്ക് അനുമതി നല്‍കിയത്.

Published On:Sep 8, 2017 | 8:30 am

കണ്ണൂര്‍: വിസയില്ലാതെ വരുന്നവര്‍ക്കായി ഖത്തര്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും അനിശ്ചിതത്വം നീങ്ങുന്നില്ല. വിദേശകാര്യ മന്ത്രാലയം തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് വരാന്‍ നടപടികളായില്ല.
കഴിഞ്ഞമാസം 9നാണ് വിസയില്ലാതെ ഖത്തറിലേക്ക് അനുമതി നല്‍കിയത്. വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതും വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗത്തിന് നിര്‍ദേശം ലഭിക്കേണ്ടതും വിദേശ കാര്യമന്ത്രാലയത്തില്‍ നിന്നാണ്. എന്നാല്‍ ഖത്തറിലെ പുതിയ വിസാ ഇളവുമായി തങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. നിരവധി പേരാണ് പുതിയ സംവിധാനത്തിലൂടെ ഖത്തറിലേക്ക് പോകുന്നതിന് ശ്രമം നടത്തിയത്. ട്രാവല്‍ ഏജന്‍സികളിലും അന്വേഷണവുമായി നിരവധിപേരെത്തുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെ 47 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30ദിവസത്തേക്കാണ് അനുമതി നല്‍കുകയെന്നാണ് ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ 30 ദിവസത്തേക്ക് കൂടി നീട്ടിനല്‍കും. ബാക്കി 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്കാണ് അനുമതി നല്‍കുക. പാസ്‌പോര്‍ട്ടില്‍ ചുരുങ്ങിയത് ആറുമാസത്തെ കാലാവധിയും മടക്കയാത്രക്കുള്ള ടിക്കറ്റും ഹാജരാക്കിയാല്‍ പ്രവേശനാനുമതി ലഭിക്കുമെന്നായിരുന്നു നിര്‍ദേശം.

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    15 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    17 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും