Friday, February 22nd, 2019

ഖത്തര്‍ പ്രതിസന്ധി; പെരുവഴിയിലായത് മലയാളികള്‍

          കണ്ണൂര്‍/കോഴിക്കോട്: ഖത്തര്‍ പ്രതിസന്ധിയില്‍ പെരുവഴിയിലായവരിലേറെയും മലബാറിലെ വിമാന യാത്രക്കാര്‍. ഖത്തറുമായി ചില ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് കേരളക്കരയിലും കടുത്ത യാത്രാപതിസന്ധി ഉടലെടുത്തത്. ഇതാകട്ടെ ഏറെ ബാധിച്ചത് കണ്ണൂര്‍,കോഴിക്കോട്,കാസര്‍കോട് ജില്ലകളുള്‍പ്പെട്ട മലബാര്‍ മേഖലയിലെ വിമാന യാത്രികരെയാണ്്. റംസാനില്‍ ഉംറക്കായി ഖത്തര്‍ എയര്‍വേസില്‍ ബുക്ക് ചെയ്ത ഒട്ടേറെ ഗ്രൂപ്പുകള്‍ കുടുങ്ങിയിരിക്കുകയാണ്. തീര്‍ഥാടകരില്‍നിന്ന് മുന്‍കൂര്‍ പണം വാങ്ങുകയും യാത്രക്ക് തയാറാവാന്‍ അറിയിപ്പുനല്‍കുകയും ചെയ്തശേഷമാണ് പ്രതിസന്ധിയുണ്ടായത്. തീര്‍ഥാടകരോട് എന്തു പറയണമെന്ന കാര്യത്തില്‍ എത്തുംപിടിയും … Continue reading "ഖത്തര്‍ പ്രതിസന്ധി; പെരുവഴിയിലായത് മലയാളികള്‍"

Published On:Jun 7, 2017 | 10:02 am

Qatar Airways Full

 

 

 

 

 

കണ്ണൂര്‍/കോഴിക്കോട്: ഖത്തര്‍ പ്രതിസന്ധിയില്‍ പെരുവഴിയിലായവരിലേറെയും മലബാറിലെ വിമാന യാത്രക്കാര്‍. ഖത്തറുമായി ചില ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് കേരളക്കരയിലും കടുത്ത യാത്രാപതിസന്ധി ഉടലെടുത്തത്. ഇതാകട്ടെ ഏറെ ബാധിച്ചത് കണ്ണൂര്‍,കോഴിക്കോട്,കാസര്‍കോട് ജില്ലകളുള്‍പ്പെട്ട മലബാര്‍ മേഖലയിലെ വിമാന യാത്രികരെയാണ്്. റംസാനില്‍ ഉംറക്കായി ഖത്തര്‍ എയര്‍വേസില്‍ ബുക്ക് ചെയ്ത ഒട്ടേറെ ഗ്രൂപ്പുകള്‍ കുടുങ്ങിയിരിക്കുകയാണ്. തീര്‍ഥാടകരില്‍നിന്ന് മുന്‍കൂര്‍ പണം വാങ്ങുകയും യാത്രക്ക് തയാറാവാന്‍ അറിയിപ്പുനല്‍കുകയും ചെയ്തശേഷമാണ് പ്രതിസന്ധിയുണ്ടായത്. തീര്‍ഥാടകരോട് എന്തു പറയണമെന്ന കാര്യത്തില്‍ എത്തുംപിടിയും കിട്ടാത്ത അവസ്ഥയിലാണ് ട്രാവല്‍ ഏജന്റുമാര്‍.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് വലിയ വിമാനങ്ങള്‍ സര്‍വിസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നത് ഖത്തര്‍ എയര്‍വേസിനെയാണ്. സൗദി എയര്‍ലൈന്‍സിനും എമിറേറ്റ്‌സിനും ഇപ്പോള്‍ കരിപ്പൂരില്‍നിന്ന് സര്‍വിസില്ല. അതിനാല്‍ സൗദി യാത്രക്കാരും ഉംറ തീര്‍ഥാടകരും കൂടുതല്‍ ആശ്രയിക്കുന്നത് ഖത്തര്‍ എയര്‍വേസിനെയാണ്.
ദോഹ വഴിയാണ് ഖത്തര്‍ എയര്‍വേസ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. സൗദി, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ അടച്ചതോടെ ഇതുവഴി യാത്ര അസാധ്യമായി. ഇത് ഏറ്റവും ബാധിച്ചത് ഉംറ തീര്‍ഥാടകരെയാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്ന് ഖത്തര്‍ എയര്‍വേസില്‍ ഉംറക്ക് പോയ നൂറുകണക്കിനാളുകള്‍ ഇപ്പോള്‍ സൗദിയിലുണ്ട്. ഖത്തര്‍ എയര്‍വേസിന് സൗദിയിലേക്ക് പറക്കാന്‍ കഴിയില്ല എന്നതിനാല്‍ ഇവരുടെ തിരിച്ചുവരവ് പ്രതിസന്ധിയിലാണ്. ഉംറ തീര്‍ഥാടകരെ മറ്റ് എയര്‍ലൈനുകളില്‍ തിരിച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കാമെന്ന് ഖത്തര്‍ എയര്‍വേസ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതിനുള്ള നടപടികള്‍ എങ്ങുമെത്തിയില്ലെന്ന് എയര്‍ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
ജൂലൈ ആദ്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേനലവധിക്ക് അടക്കും. ഈ മാസാവസാനം പെരുന്നാള്‍ അവധി കൂടിയുള്ളതിനാല്‍ അവധി ഒന്നിച്ചാക്കി നാട്ടിലേക്ക് തിരിക്കാന്‍ കുടുംബങ്ങള്‍ തയാറെടത്തുനില്‍ക്കുമ്പോഴാണ് ഇടിത്തീപോലെ യാത്രപ്രതിസന്ധിയുണ്ടായത്്.
ഗള്‍ഫ് നാടുകളിലുള്ള മലബാര്‍ പ്രദേശത്തെ കുടുംബങ്ങള്‍ ഏറെയും ഖത്തര്‍ എയര്‍വേസിനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇവര്‍ അങ്കലാപ്പിലാണ്. പലരും ടിക്കറ്റ് റദ്ദാക്കി മറ്റ് എയര്‍ലൈന്‍സുകളില്‍ ടിക്കറ്റിന് പരക്കംപായുകയാണ്.
അമേരിക്ക, ഇംഗ്ലണ്ട്, ഇതര യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കൊക്കെയും കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ മുഖ്യമായും ആശ്രയിക്കുന്നത് ഖത്തര്‍ എയര്‍വേസിനെയാണ്. മികച്ച സൗകര്യങ്ങളും നല്ല സര്‍വിസുമാണ് ഇതിന് കാരണം.

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം