Sunday, September 23rd, 2018

നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

പുലര്‍ച്ചെ രണ്ടു മണിയോടെ ഖത്തറില്‍ നിന്ന് വന്ന ഖത്തര്‍ എയര്‍വേസിന്റെ വിമാനമാണ് ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് നീങ്ങി മാറിയത്.

Published On:Jul 13, 2018 | 8:08 am

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ രണ്ടു മണിയോടെ ഖത്തറില്‍ നിന്ന് വന്ന ഖത്തര്‍ എയര്‍വേസിന്റെ വിമാനമാണ് ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് നീങ്ങി മാറിയത്. തുടര്‍ന്ന് 3.30 ന് മടങ്ങേണ്ട വിമാനത്തിലെ യാത്രക്കാരെ 10.50ന് പുറപ്പെടുന്ന വിമാനത്തില്‍ അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയാണ് റണ്‍വേയില്‍ നിന്ന് വിമാനം തെന്നാന്‍ ഇടയാക്കിയത്. അടുത്ത കാലത്ത് നിരവധി തവണ ഇത്തരം സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇവിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറുന്നത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    11 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    14 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    16 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    16 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    16 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    19 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    19 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    19 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള